പകല്‍ ബിജെപിയെ വിമര്‍ശിച്ച് രാത്രി സഹായം തേടുന്ന രീതിയാണ് സിപിഎമ്മിന്- കെ മുരളീധരന്‍

തിരുവനന്തപുരം: പകല്‍ ബിജെപിയെ വിമര്‍ശിച്ച് രാത്രി അവരുടെ സഹായം തേടുന്ന രീതിയാണ് സിമ്മിഎമ്മിനെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സി പി എം- ബിജെപി അന്തര്‍ധാര സജീവമാണെന്നും പുന്നോലിലെ ഹരിദാസ് വധക്കേസ് പ്രതികളായ ബിജെപി പ്രവര്‍ത്തകരെ ഒളിവില്‍പോകാന്‍ സഹായിക്കുന്നത് കമ്മ്യൂണിസ്റ്റുകാര്‍തന്നെയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

'കേരളത്തിന്റെ ക്രമസമാധാനനില ആകെ തകര്‍ന്നിരിക്കുകയാണ്. ഇവിടെ മുഖ്യമന്ത്രി മാത്രമാണ് സുരക്ഷിതനായിരിക്കുന്നത്. പൊലീസില്‍ അഴിച്ചുപണി നടത്തിയതുകൊണ്ട് സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളില്ലാതാവുമെന്ന് കരുതുന്നില്ല. തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കുമോ? ഇവിടെ പകല്‍പോലും പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത സാഹചര്യമാണുളളത്. ഇത്തരം പ്രതികള്‍ക്ക് പെട്ടെന്നുതന്നെ ജാമ്യം കിട്ടുന്ന സ്ഥിതിയാണ്- കെ മുരളീധരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മുസ്ലീം ലീഗിന്റെ മുന്നണിമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 52 വര്‍ഷങ്ങളായുളള ബന്ധമാണ് മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മില്‍. അത് അത്രപെട്ടന്ന് ഇല്ലാതാവുമെന്ന് തോന്നുന്നില്ല. ഇ പി ജയരാജന്‍ വന്ന് വിളിച്ചാലൊന്നും ലീഗ് മുന്നണി മാറില്ല. യുഡിഎഫിന്റെ കെട്ടുറപ്പിന് ലീഗ് വലിയ സംഭാവനയാണ് ചെയ്യുന്നത്. ഇടത്- കോണ്‍ഗ്രസ് സഖ്യംകൊണ്ട് കേരളത്തിന് ഗുണമൊന്നുമില്ല. എന്നാല്‍ ദേശീയ തലത്തില്‍ സി പി എമ്മും കോണ്‍ഗ്രസും സഹകരിക്കുന്നുണ്ട്- കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More