'ആരാധകരെ വഴിതെറ്റിച്ച് എനിക്ക് കോടികള്‍ വേണ്ട'; പുകയില പരസ്യത്തില്‍ നിന്ന് പിന്മാറി അല്ലു അര്‍ജുന്‍

ബംഗളുരു: കോടികള്‍ വാഗ്ദാനം ചെയ്തിട്ടും പുകയില പരസ്യത്തില്‍ നിന്ന് പിന്മാറി തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍. പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് പിന്മാറിയത്. താന്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്ക് നയിക്കുന്നതുമായ ഇത്തരം ഉല്‍പ്പന്നങ്ങള്‍ താന്‍ അഭിനയിക്കുന്ന പരസ്യം കണ്ട് ആരാധകര്‍ വാങ്ങി ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരസ്യത്തില്‍നിന്ന് പിന്മാറിയതെന്നാണ് നടനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഭീമന്‍ തുകയാണ് പുകയില കമ്പനി അല്ലുവിന് വാഗ്ദാനം ചെയ്തതെന്നാണ് വിവരം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അല്ലുവിന്റെ പ്രവൃത്തി മറ്റു നടന്മാര്‍ക്കും നടിമാര്‍ക്കും മാതൃകയാണെന്നും അല്ലു യഥാര്‍ത്ഥ ജീവിതത്തിലും സൂപ്പര്‍ ഹീറോ ആണെന്നുമാണ് ആരാധകരുടെ കമന്റുകള്‍. പരിസ്ഥിതി സൗഹൃദ ശീലങ്ങള്‍ പിന്തുടരുന്നയാളാണ് അല്ലു അര്‍ജുന്‍. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമാണ്. സുകുമാര്‍ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആണ് അല്ലു അര്‍ജുന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ പുഷ്പരാജ് എന്ന കഥാപാത്രം നടന് ഇന്ത്യയിലുടനീളം ആരാധകരെ നേടിക്കൊടുത്തു. പുഷ്പയുടെ ഹിന്ദി പതിപ്പിനുമാത്രം 200 കോടിയിലേറേ കളക്ഷന്‍ നേടാനായി. ചിത്രത്തിന്റെ രണ്ടാം ഭാഗം 'പുഷ്പ ദ റൂള്‍' ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 15 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More