രാജ്യത്ത് സ്വർണ്ണവില സർവ്വകാല റെക്കോ‍ർഡിൽ; പവന് 32800 രൂപ

ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 4100 രൂപയും, പവന് 32800 രൂപയുമാണ് ഇപ്പോൾ സ്വർണ്ണ വില, മാർച്ച് ആറിലെ 32320 എന്ന റെക്കോർഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. കൊറോണ വൈറസ് ലോകമാകെ പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ ആഗോള ഓഹരി വിപണികളെല്ലാം തകര്‍ന്നടിഞ്ഞ സാഹചര്യമുണ്ട്. അതിനിടയില്‍ സ്വര്‍ണ്ണത്തെ ഒരു സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ കാണാന്‍ തുടങ്ങി എന്നാണ് ഇപ്പോഴുള്ള വില വര്‍ദ്ധനവില്‍നിന്നും മനസ്സിലാക്കുന്നത്. 

അതേസമയം, രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിൽ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഉണര്‍വ്വിന് സമാനമാണ് ഇന്ന് ആഭ്യന്തര വിപണിയിലും നേട്ടം പ്രകടമായത്. ബി‌എസ്‌ഇ സെൻ‌സെക്സ് 1,113.65 പോയിൻറ് അഥവാ 4.04 ശതമാനം ഉയർന്ന് 28,704.60 എന്ന നിലയിലാണ് വ്യാപാരം  ആരംഭിച്ചത്. എൻ‌എസ്‌ഇ നിഫ്റ്റി 325.05 പോയിൻറ് ഉയർന്ന് 8,408.85 ലെത്തി. രാവിലെ 10 മണി ആയപ്പോഴേക്കും സെൻസെക്സ് 1,330 പോയിന്റും നിഫ്റ്റി 8,500 പോയിന്റുമായി ഉയർന്നു.

Contact the author

News Desk

Recent Posts

Web desk 2 weeks ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 month ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 4 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 5 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More