'ഇപ്പോള്‍ പെട്രോളടിക്കാന്‍ ലോണോന്നും വേണ്ടേ?'; ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് കോൺ​ഗ്രസ്

ഭോപ്പാല്‍: മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ ഇന്ധനവില വർധനവിനെയും വിലക്കയറ്റത്തെയും നിരന്തരം വിമർശിക്കുകയും ബിജെപിയുടെ പ്രചാരണത്തില്‍ പങ്കെടുക്കുകയും ചെയ്ത താരങ്ങളാണ് അക്ഷയ് കുമാറും അമിതാഭ് ബച്ചനും. എന്നാല്‍ മോദി അധികാരത്തിലെത്തിയ ശേഷം പെട്രോള്‍ വില ഇരട്ടിയായിട്ടും അവരൊന്നും ഇതുവരെ കമാന്നൊരക്ഷം പറഞ്ഞിട്ടില്ല. അതിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ്. 'വാഹനം വാങ്ങാം പക്ഷെ, പെട്രോളും ഡീസലും അടിക്കാന്‍ ലോൺ എടുക്കേണ്ട സ്ഥിതിയാണ്' എന്നു പറഞ്ഞതടക്കം നേരിയ വില വര്‍ധനവിനെപ്പോലും ബിജെപിക്കുവേണ്ടി രാഷ്ട്രീയായുധമാക്കാന്‍ ഇരുവരും മുന്നിലുണ്ടായിരുന്നു. 

'മോദി അധികാരത്തിലെത്തിയ ശേഷം ഇന്ധന വില വര്‍ധനയ്ക്ക് റോക്കറ്റ് വേഗമാണ്. അന്ന് ​എൽപിജി സിലിണ്ടറുകളുടെ വില 300-400 രൂപയായിരുന്നു. പെട്രോൾ, ഡീസൽ വില ​60 രൂപയോളവും. ഇപ്പോൾ എൽപിജി സിലിണ്ടറുകൾക്ക് വില 1000 രൂപയിലെത്തി. പെട്രോൾ-ഡീസൽ വില 120 രൂപയിലുമെത്തി. അക്ഷയ് കുമാറും അമിതാഭ് ബച്ചനുമൊക്കെ എവിടെയാണാവോ. ഒരു മിണ്ടാട്ടവും ഇല്ലല്ലോ' എന്നാണ് ഇരുവരുടേയും കോലം കത്തിച്ചുകൊണ്ട് മധ്യപ്രദേശ് കോൺ​ഗ്രസ് എംഎൽഎ പിസി ശർമ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനുപം ഖേര്‍, അമീര്‍ ഖാന്‍ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ മന്‍മോഹന്‍ സിംഗ് ഭരിക്കുമ്പോള്‍ ഇന്ധനവില വർധനവിനെതിരെയും കര്‍ഷകര്‍ നേരിടുന്ന ദുരിതങ്ങളെ ചൊല്ലിയുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം കലഹിച്ചിരുന്നു. അവര്‍ക്കാര്‍ക്കും ഇപ്പോള്‍ ഒരു പ്രശ്നവുമില്ലെന്നത് അവരുടെ സത്യസന്തതയിലേക്കും വിശ്വാസ്യതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തിനെതിരെ ബിജെപി രം​ഗത്തെത്തി. ലോകം മുഴുവൻ ആദരിക്കുന്ന താരമാണ് അമിതാബ് ബച്ചനെന്നും അദ്ദേഹത്തിന്റെ കോലം കത്തിച്ചത് കോൺ​ഗ്രസിന്റെ നിരാശയാണ് കാണിക്കുന്നതെന്നുമാണ് മധ്യപ്രദേശ് ബിജെപി മന്ത്രി മന്ത്രി വിശ്വാസ് സാരം​ഗ് പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 10 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More