മീഡിയാവണ്‍ വിലക്ക്: മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം കോടതിയില്‍

ഡല്‍ഹി: മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ മീഡിയവണിന് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി അടുത്ത ദിവസം സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി സത്യവാങ്ങ്മൂലത്തിന് കൂടുതല്‍ സമയം ചോദിച്ച് കോടതിയെ സമീപിച്ചത്. വിഷയം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഉന്നതങ്ങളിലാണ് എന്നും കോടതിയില്‍  മറുപടി സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ നാല് ആഴ്ചത്തെ സമയംകൂടി അനുവദിക്കണമെന്നുമാണ്  കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായ അമരീഷ് കുമാര്‍ സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

നേരത്തെ മാര്‍ച്ച് 30-വരെയാണ് സുപ്രിംകോടതി സമയം അനുവദിച്ചിരുന്നത്. സംപ്രേക്ഷണ വിലക്ക് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ നാളെയാണ് (വ്യാഴം) ജസ്റ്റിസുമാരായ ഡി. വൈ ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന, സൂര്യ കാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിക്കേണ്ടിയിരുന്നത്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് അഭിഭാഷകന്‍ ഇത്തരത്തില്‍ കത്ത് നല്‍കിയത് എന്നാണ് നിഗമനം.  

Contact the author

National Desk

Recent Posts

National Desk 7 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More