മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പരാതി പറയാന്‍ ഒരിടമില്ലായിരുന്നു എന്നത് അവിശ്വസനീയം- റിമ കല്ലിങ്കല്‍

കൊച്ചി: മലയാള  സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് പരാതി പറയാന്‍ കേരളത്തില്‍ ഇതുവരെ ഒരിടവുമില്ലായിരുന്നു എന്നത് അവിശ്വസനീയമാണെന്ന് നടി റിമ കല്ലിങ്കല്‍. ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുക എന്നത് വളരെ എളുപ്പം ചെയ്യാവുന്ന ഒരു കാര്യമാണെന്നും എല്ലാവരും ഉറ്റുനോക്കുന്ന കേരളീയര്‍ ഇക്കാര്യം നേരത്തെത്തന്നെ ചെയ്യേണ്ടതായിരുന്നെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. കൊച്ചിയില്‍ റീജിയണല്‍ ഐ എഫ് എഫ് കെയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റിമ. 

'ഇന്റേണല്‍ കമ്മിറ്റി എന്ന ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയുടെ സെറ്റില്‍ ഐ സി രൂപീകരിച്ചിരുന്നു. അത് വളരെ എളുപ്പമുളള കാര്യമാണ്. മൂന്ന് ആളുകളെ കണ്ടെത്തണം. അതിലൊരാള്‍ ആക്ടിവിസ്റ്റായിരിക്കണം. സ്ത്രീയായിരിക്കണം, നിയമവശങ്ങള്‍ അറിഞ്ഞിരിക്കണം. മുതിര്‍ന്നയാളാവണം. അത്രയേയുളളു. സിനിമാ മേഖലയിലേക്ക് വരുമ്പോള്‍ അവിടം കളങ്കരഹിതമാവണം എന്ന മാനസികാവസ്ഥയുണ്ടായാല്‍ മതി. സിനിമാ സെറ്റുകളില്‍ ജോലി ചെയ്യുന്ന ഏതൊരാള്‍ക്കും, അത് ലൈംഗികമായ അതിക്രമം മാത്രമല്ല, ഏതൊരു തരത്തില്‍ അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടാലും അതിക്രമം നേരിടേണ്ടിവന്നാലും പരാതി പറയാന്‍ ഒരിടം ഇതുവരെ കേരളത്തിലുണ്ടായിരുന്നില്ല എന്നത് അവിശ്വസനീയമാണ്- റിമ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു സിനിമാ സെറ്റ് എടുത്തുനോക്കിയാല്‍ അതില്‍ ഒന്നോ രണ്ടോ സ്ത്രീകളെ ഉണ്ടാവുകയുളളു. അതുകൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന് പറയുന്നത്. വൈശാഖ സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുളള മാര്‍ഗനിര്‍ദേശങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നതെങ്കിലും ഡബ്ല്യു സി സി സമ്മര്‍ദ്ദം ചെലുത്തുന്നത് സിനിമാ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കുംവേണ്ടിയാണ്- റിമ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 22 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 4 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More