ആന്ധ്രപ്രദേശില്‍ ഇനി 26 ജില്ലകള്‍

ഹൈദരാബാദ്: ആന്ധ്രപ്രദേശിന് പുതിയ ഭൂപടം. 13 പുതിയ ജില്ലകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് മാപ്പ് തയാറാക്കിയിരിക്കുന്നത്. ഇതോടെ ആന്ധ്രയിലെ ജില്ലകളുടെ എണ്ണം 26 ആയി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ആര്‍ ജഗന്‍മോഹന്‍ റെഡ്ഡിയാണ് സംസ്ഥാനത്തിന്റെ പുതിയ ഭൂപടം പുറത്തുവിട്ടത്. കൂടുതല്‍ ജില്ലകള്‍ രൂപീകരിക്കുന്നതോടെ എല്ലാ സ്ഥലങ്ങളിലേക്കും വികേന്ദ്രീകൃത വികസനമുണ്ടാകുമെന്ന് ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. 2019-ല്‍ നിയമസഭാ പ്രചാരണത്തിനിടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 25 ലോക്‌സഭാ മണ്ഡലങ്ങളെയും ഓരോ ജില്ലയാക്കുമെന്ന് ജഗന്‍മോഹന്‍ റെഡ്ഡി വാഗ്ദാനം നല്‍കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജില്ലകളുടെ പുനസംഘടന ഔപചാരികമായി പ്രഖ്യാപിച്ചതിനുപിന്നാലെ ഐ എ എസ്, ഐ പി എസ് ഉദ്യേഗസ്ഥരെ പുനസംഘടിപ്പിച്ച് പുതിയ ജില്ലകളിലേക്ക് കളക്ടര്‍മാരെയും പൊലീസ് സൂപ്രണ്ടുമാരെയും നിയമിക്കുകയും ചെയ്തു. തെലങ്കാന സംസ്ഥാന രൂപീകരണ സമയത്ത് ആന്ധ്ര പ്രദേശ് ഒമ്പത് ജില്ലകള്‍ വിട്ടുനല്‍കിയിരുന്നു. സംസ്ഥാനത്ത് പുതിയ ജില്ലകള്‍ വരുന്നതോടെ ഉണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കാനായി ജില്ലാ പോര്‍ട്ടലുകളും പുസ്തകങ്ങളും ഇറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Contact the author

Web Desk

Recent Posts

National Desk 4 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 8 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More