ആരിഫ് മുഹമ്മദ്‌ ഖാന്‍ മതപണ്ഡിതനാവണ്ട, ഗവര്‍ണ്ണരുടെ പണിയെടുത്താല്‍ മതി- കെ പി എ മജീദ്‌

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീം മുന്‍ സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് എം എല്‍ എ. മതപരായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇവിടെ മത പണ്ഡിതന്മാരുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ ഗവർണറുടെ പണി ചെയ്താൽ മതിയെന്നും കെ.പി.എ മജീദ് പറഞ്ഞു. ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ നടത്തിയ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു കെ പി എ മജീദ് എം എല്‍ എ. ഹിജാബ് ഇസ്ലാമിക വിശ്വാസപ്രകാരം നിര്‍ബന്ധമില്ല എന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്താവന. 

എന്നാല്‍ മതവിശ്വാസമില്ലാത്ത, മതാചാരങ്ങൾ പാലിക്കാത്ത വ്യക്തിയാണ് ഗവര്‍ണറെന്നും അത്തരത്തിലൊരാള്‍ മതനിയമങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുകയോ ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല. സംഘപരിവാറിന്‍റെ താളത്തിന് തുള്ളുന്ന പ്രവണതയാണ് ഗവര്‍ണര്‍ കാണിക്കുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ഈ രീതി മുന്‍പും ഗവർണറിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഗവർണർ അദ്ദേഹത്തെ ഏൽപിച്ച പണി ചെയ്താൽ മതിഎന്നും മജീദ്‌ പറഞ്ഞു. ഹിജാബ് വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടും. അതിനുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുയാണ്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങളാണ് കർണാടക സർക്കാരിൽനിന്ന് ഉണ്ടായിട്ടുള്ളത്. കർണാടകയിലെ സംഭവവികാസങ്ങള്‍  ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും കെ പി എ മജീദ് എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More