ജെബി മേത്തറിന്റെ ആസ്തി 11 കോടി, കേസുകളില്‍ റഹീം മുന്നില്‍; രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്തുവിവരം പുറത്ത്‌

തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ഏറ്റവും കൂടുതല്‍ സ്വത്തുളളത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജെബി മേത്തറിനാണ്. (11.14 കോടി രൂപ). 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും 75 ലക്ഷം രൂപ വിലമതിക്കുന്ന വീടും ജെബി മേത്തറിന്റെ പേരിലുണ്ട്. ജെബിയുടെ പേരില്‍ നിലവില്‍ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജെബി മേത്തറിന്റെ ഭര്‍ത്താവിന് 41 ലക്ഷം രൂപവിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് കാറും ധനലക്ഷ്മി ബാങ്കില്‍ 23 ലക്ഷവും ഫെഡറല്‍ ബാങ്കില്‍ 12,570 രൂപയുമുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

സ്വത്തിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നിലാണ് സി പി എം സ്ഥാനാര്‍ത്ഥി എ എ റഹീം. 26,305 രൂപയാണ് റഹീമിന്റെ ആസ്തി. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപയുടെ കൃഷിഭൂമിയും ആറ് ലക്ഷം രൂപയുടെ വാഹനവും എഴുപതിനായിരം രൂപയുടെ ആഭരണങ്ങളുമാണുളളത്. എന്നാല്‍ 37 ക്രിമിനല്‍ കേസുകളാണ് റഹീമിന്റെ പേരിലുളളത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സി പി ഐ സ്ഥാനാര്‍ത്ഥി സന്തോഷ് കുമാറിന്റെ ആസ്തി പതിനായിരം രൂപയാണ്. പത്തുലക്ഷം രൂപ വിലവരുന്ന കൃഷിഭൂമിയും സന്തോഷിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 15,000 രൂപയും നാല് ലക്ഷത്തിന്റെ ആഭരണങ്ങളും കൃഷിഭൂമിയുമുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 8.5 സെന്റ് സ്ഥലവും വീടുമുണ്ട്. സന്തോഷിന് രണ്ട് ലക്ഷത്തിന്റെയും ഭാര്യക്ക് 19 ലക്ഷത്തിന്റെയും ബാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 23 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More