ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തറിനെ തെരഞ്ഞെടുത്തു. രാജ്യസഭാ സ്ഥാനാര്‍ത്ഥി ആരാവണം എന്ന വിപുലമായ ചര്‍ച്ചകള്‍ക്കുശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് കെ പി സി സി ഹൈക്കമാന്റിന് പട്ടിക കൈമാറിയത്. ജെബി മേത്തര്‍, എം ലിജു, ജെയ്‌സണ്‍ ജോസഫ് എന്നിവരുടെ പേരുകളായിരുന്നു സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നുവന്നത്. കെ പി സി സി പട്ടിക കൈമാറി മൂന്ന് മണിക്കൂറിനുളളില്‍ തന്നെ ഹൈക്കമാന്റ് ജെബി മേത്തറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 

എം ലിജുവിനായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അവസാന നിമിഷം വരെ പരിശ്രമിച്ചിരുന്നു. എന്നാല്‍ മുസ്ലീം, വനിതാ യുവ പ്രാതിനിത്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിത്വം തുടങ്ങിയ ഘടകങ്ങളാണ് ജെബി മേത്തറിന് അനുകൂലമായത്. സംസ്ഥാനത്തുനിന്ന് കോണ്‍ഗ്രസിന് ലോക്‌സഭയിലോ രാജ്യസഭയിലോ മുസ്ലീം എംപിയില്ല. 1980-നുശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് ഒരു വനിതയെ രാജ്യസഭയിലേക്ക് അയക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്‍ കെ പി സി സി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളും കോണ്‍ഗ്രസ് നേതാവായ കെ എം ഐ മേത്തറുടെ മകളുമാണ് അഡ്വ. ജെബി മേത്തര്‍. ആലുവ നഗരസഭാ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുളള ജെബി നിലവില്‍ കെ പി സി സി സെക്രട്ടറിയും എ ഐ സി സി അംഗവുമാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായിരുന്നു. 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ്.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More