എ എ റഹീമും പി സന്തോഷ്‌ കുമാറും എല്‍ ഡി എഫിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: എല്‍ ഡി എഫിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥിയായി എ എ റഹീമിനെയും പി സന്തോഷ്‌ കുമാറിനെയും തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമറിയിക്കുമെന്നായിരുന്നു എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞിരുന്നത്. എന്നാല്‍ ഈ മാസം 21-ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതിയായതിനാലാണ് തീരുമാനം വേഗത്തില്‍ എടുത്തിരിക്കുന്നത്. ഏറെക്കാലമായി ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ എ റഹീം അടുത്ത കാലത്താണ് ഡി വൈ എഫ്‌ ഐ അഖിലേന്ത്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി സന്തോഷ്‌ കുമാര്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. എ വൈ എഫ് ഐ ദേശീയ ജനറല്‍ സെക്രട്ടറിയായും സന്തോഷ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2011-ൽ റഹീമും സന്തോഷും നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേരളാ സർവ്വകലാശാല സിൻഡിക്കേറ്റംഗം, സർവ്വകലാശാലാ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ റഹിം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡി വൈ എഫ് ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെ

കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് ഇരുപത്തിയൊന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസം. മാര്‍ച്ച് 31-നായിരിക്കും രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. അന്നുതന്നെ വോട്ടെണ്ണലും നടക്കും. പഞ്ചാബ്, കേരളം, അസം, ഹിമാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ എ കെ ആന്റണി (കോണ്‍ഗ്രസ്), കെ സോമപ്രസാദ് (സി പി ഐ എം), എം വി ശ്രെയാംസ് കുമാര്‍ (എല്‍ ജെ ഡി) എന്നിവരുടെ കാലാവധി പൂര്‍ത്തിയാവുകയാണ്. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More