സി പി എമ്മില്‍ നടക്കുന്നത് തലമുറ മാറ്റമല്ല- എം സ്വരാജ്

തിരുവനന്തപുരം: സി പി എമ്മില്‍ നടക്കുന്നത് തലമുറമാറ്റമല്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. അനുഭവ സമ്പത്തുളള പരിചയ സമ്പന്നരായ ആളുകളും പുതുതലമുറയിലുളളവരും ചേരുമ്പോഴാണ് പ്രസ്ഥാനം കൂടുതല്‍ ചടുലമായി മുന്നോട്ടുപോവുകയെന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ താരതമ്യേന പ്രായം കുറവുളളവര്‍ വന്നിട്ടുണ്ട് അതിനെ തലമുറമാറ്റമെന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്നും എം സ്വരാജ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ താരതമ്യേന പ്രായം കുറവുളള ചിലര്‍കൂടി വന്നിട്ടുണ്ട്. അത് പുതിയ കാര്യമാണ്. മുന്‍കാലങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിനെ തലമുറമാറ്റമെന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്നാണ് തോന്നുന്നത്. സി പി എം സംസ്ഥാന കമ്മിറ്റിയില്‍ 11 വനിതകളാണ് ഉണ്ടായിരുന്നത്. അത് ഇപ്പോള്‍ 13 ആയി മാറി. വനിതകളുടെ എണ്ണം കൂടുകയാണ്. കേന്ദ്രകമ്മിറ്റിയില്‍ അംഗങ്ങളായ രണ്ട് വനിതാ സഖാക്കള്‍ കൂടിയുണ്ട്. അവര്‍കൂടി വരുമ്പോള്‍ ഫലത്തില്‍ സെക്രട്ടറിയേറ്റില്‍ വനിതാ പ്രാതിനിധ്യം മൂന്നായി മാറും'-എം സ്വരാജ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പാര്‍ട്ടി കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ എം എസ് എഫ് വനിതാ സംഘടന ഹരിത നല്‍കിയ പരാതിയെയും എം സ്വരാജ് വിമര്‍ശിച്ചു. എം എസ് എഫില്‍ നിന്നേറ്റ പീഡനങ്ങളോട് പൊരുതി ക്ഷീണിച്ച ഹരിതയാണ് കോടിയേരിക്കെതിരെ പരാതിയുമായി വന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരോട് തമാശയായി പറഞ്ഞ മറുപടിയാണ് വിവാദമായതെന്നും സ്വരാജ് പറഞ്ഞു. ഹരിതയുടെ പരാതിയില്‍ ഗൗരവമുളളതായി കാണുന്നില്ല. ദളിതരുടെയും സ്ത്രീകളുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും തൊഴിലാളികളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പാര്‍ട്ടിയാണ് സി പി എം എന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More