സ്ത്രീവിരുദ്ധ പ്രസ്താവനയല്ല, കുസൃതിചോദ്യത്തിന് ഉത്തരം പറഞ്ഞതാണ്- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സി പി എം സംസ്ഥാന കമ്മിറ്റിയിലെ വനിതാ പ്രാതിനിത്യത്തെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നല്‍കിയ മറുപടി വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താന്‍ കുസൃതിചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നെന്നും അത് സ്ത്രീവിരുദ്ധ പരാമര്‍ശമായിരുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

'കാര്യമറിയാതെയാണ് ചിലര്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കും. സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാധാന്യം പാര്‍ട്ടി കൊടുത്തിട്ടുണ്ട്.- കോടിയേരി പറഞ്ഞു. എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ, ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷാ ബാനു പി എച്ച് എന്നിവരാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'പാര്‍ട്ടി കമ്മിറ്റിയില്‍ 50 ശതമാനം സ്ത്രീസംവരണം ഉണ്ടാകുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ ഈ പാര്‍ട്ടി കമ്മിറ്റിയെ തകര്‍ക്കാനാണോ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ഇത് പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിനുതുല്യമാണ്. കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊളളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'-എന്നാണ് വനിതാ കമ്മീഷന് അയച്ച പരാതിയില്‍ ഫാത്തിമ തഹിലിയ പറയുന്നത്.

സി പി എം സംസ്ഥാന സമ്മേളനത്തിനിടെയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്. പാര്‍ട്ടി കമ്മിറ്റിയില്‍ 50 ശതമാനം സ്ത്രീ പ്രാധിനിത്യമുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുകയാണോ എന്ന് ചിരിച്ചുകൊണ്ട് മറുപടി പറയുകയായിരുന്നു കോടിയേരി. എല്ലാ കമ്മിറ്റികളിലും വനിതാ പ്രാധിനിത്യം വര്‍ധിച്ചിട്ടുണ്ടെന്നും പ്രായോഗികമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More