തബ്‌ലീഗ് ജമാഅത്തിന്‍റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

ഡല്‍ഹി: തബ്‌ലീഗ് ജമാഅത്തിന്‍റെ സാമ്പത്തിക സ്രോതസ്സിനെ സംബന്ധിച്ച് അനേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി പോലീസിനും എന്‍ഫോര്‍മെന്‍റിനും നിര്‍ദ്ദേശം നല്‍കി. തബ്‌ലീഗ് ജമാഅത്തിന്‍റെ മേധാവി മൌലാനാ അസദിനോട്  ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ ഹാജരാക്കാനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടൂണ്ട്.  അതേസമയം സമ്മേളനത്തില്‍ പങ്കെടുത്ത 200 - വിദേശികള്‍ ഒളിവില്‍ പോയതായി ഡല്‍ഹി പൊലിസ് പറയുന്നു. എന്നാല്‍  500 -ഓളം പേര്‍ കുടകില്‍ ഉള്ളതായും വിവരമുണ്ട്.  

നിസാമുദ്ദീന്‍ തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 88  പേരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതിനകം 400-ഓളം പേര്‍ക്ക് ഇതിനകം കൊവിഡ്-19 സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത 9000-പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പങ്കെടുത്ത വിദേശ പ്രതിനിധികളുള്‍പ്പെടെ എല്ലാവരെയും നിരീക്ഷണത്തില്‍ കൊണ്ടുവരാനും സ്രവ പരിശോധന നടത്താനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 13-നാണ് ഡല്‍ഹിക്കടുത്തുള്ള നിസാമുദ്ദീനില്‍ തബലീഗ് ജമാഅത്തിന്‍റെ സമ്മേളനം നടന്നത്. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം 10000-ത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് അധികൃതരുടെ നിഗമനം. 


Contact the author

Web Desk

Recent Posts

National Desk 14 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 18 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More