പ്രണയമുണ്ടായിരുന്നു എന്നതുകൊണ്ട് പോക്‌സോ കേസില്‍ ജാമ്യം നല്‍കാനാവില്ല- സുപ്രീംകോടതി

ഡല്‍ഹി: പ്രതിക്ക് ഇരയുമായി പ്രണയമുണ്ടായിരുന്നു എന്നത് പോക്‌സോ കേസില്‍ ജാമ്യം നല്‍കാനുളള കാരണമല്ലെന്ന് സുപ്രീംകോടതി. കുട്ടികള്‍ക്കെതിരായ ലൈംഗിത അതിക്രമം തടയല്‍ (പോക്‌സോ) നിയമവും ഐ പി സി സെക്ഷനുകളും ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുളള ജാര്‍ഖണ്ഡ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 

'ജാമ്യം അനുവദിക്കുന്നതില്‍ ഹൈക്കോടതിക്ക് വ്യക്തമായ പിഴവുണ്ടായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയും യുവാവും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നു എന്നും വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കേസ് കൊടുക്കാനുണ്ടായ കാരണമെന്നും പറയുന്നത് വിചിത്രമാണ് എന്നും കോടതി പറഞ്ഞു. കുറ്റകൃത്യം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പതിമൂന്ന് വയസാണ് പ്രായം. അന്ന് പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ പ്രണയമാണെന്ന് പറയുന്നതും പ്രതി പിന്നീട് വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതാണ് കേസ് നല്‍കാന്‍ കാരണമെന്ന് പറയുന്നതുമൊന്നും ഇയാള്‍ക്ക് ജാമ്യം നല്‍കാനുളള കാരണമല്ല.- കോടതി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, പ്രതി എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണെന്നും വിചാരണ കാലയളവിലുടനീളം ജാമ്യം നല്‍കില്ലെന്നുപറയുന്ന കോടതി വസ്തുതകളും സാഹചര്യവും പരിഗണിക്കണമെന്നുമാണ് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More