മലപ്പുറം ജില്ലയിലെ കീഴാറ്റൂരില്‍ റാപ്പിഡ് ടെസ്റ്റിന് ആലോചന

മലപ്പുറം: മലപ്പുറം ജില്ലയിലെ കീഴാറ്റൂരില്‍ അതിവേഗ കൊറോണാബാധാ പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. പ്രദേശത്ത് മക്കാ തീര്‍ഥാടനം കഴിഞ്ഞെത്തിയ ഒരാളില്‍ കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കഴിഞ്ഞ മാസം മക്കയില്‍ നിന്ന് ഉമ്ര തീര്‍ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ ഇയാള്‍ വലിയ തോതില്‍ സാമൂഹ്യസമ്പര്‍ക്കം നടത്തിയതായാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍.

കരിപ്പൂര്‍ വിമാനത്താവളം വഴി സൌദിയില്‍ നിന്നെത്തിയ തീര്‍ഥാടകന്‍ പല മതചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളുമായി നേരിട്ടും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുഖേന പരോക്ഷമായും ഇയാള്‍ ബന്ധപ്പെട്ടിരിക്കാനാണ്‌ സാദ്ധ്യതയെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ അതിവേഗ പരിശോധന വഴി രോഗബാധയുള്ളവരെ പെട്ടെന്നു കണ്ടെത്തി, അവരുടെ സാമൂഹ്യ ഇടപെടല്‍ അവസാനിപ്പിക്കാനും രോഗം പടരുന്നത് തടയാനുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ പലരെയും നിരീക്ഷനത്തിലാക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. 


Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More