യോഗിയും പ്രഗ്യാ സിംഗുമൊക്കെ അവര്‍ക്കിഷ്ടമുളള വസ്ത്രം ധരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കെന്തിന് വിലക്ക്- നഗ്മ

ബംഗളുരു: കര്‍ണാടകയിലെ ഹിജാബ് വിവാദം ബിജെപിയുടെ സൃഷ്ടിയാണെന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. യോഗി ആദിത്യനാഥിനും പ്രഗ്യാ സിംഗ് ഠാക്കൂറിനുമെല്ലാം ഇഷ്ടമുളള വസ്ത്രം ധരിക്കാമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കുമാത്രം വിലക്കേര്‍പ്പെടുത്തുന്നത് എന്തിനാണെന്ന് നഗ്മ ചോദിച്ചു. ജമ്മുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

'ഇത് അന്യായമാണ്. യോഗി ആദിത്യനാഥ് അദ്ദേഹത്തിന്റെ വേഷം ധരിക്കുന്നുണ്ട്. പ്രഗ്യാസിംഗ്  ഠാക്കൂറിനെപ്പോലുളള എംപിമാരും അവര്‍ക്കിഷ്ടമുളള വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ട്. ജനങ്ങളുടെ മതവികാരങ്ങളെ മാനിക്കേണ്ടതുണ്ട്. കാരണം അത് അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. എന്തുധരിക്കണം, എന്ത് സംസാരിക്കണം എന്നുളളതെല്ലാം ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. ബിജെപി ഒരു വികസനവും രാജ്യത്ത് കൊണ്ടുവന്നിട്ടില്ല. അവരുടെ വികസന മുരടിപ്പില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള ശ്രമമാണ് ഈ നടക്കുന്നത്. കര്‍ണാടകയിലെ കോളേജുകളില്‍ കാവിയിട്ട് പ്രതിഷേധിച്ചവരില്‍ 90 ശതമാനവും പുറത്തുനിന്നുവന്ന ഗുണ്ടകളാണ്. ഇക്കാര്യത്തില്‍ ആശങ്കയുണ്ട്'- നഗ്മ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തീര്‍പ്പാക്കിയില്ല. വിഷയം വിശാലബെഞ്ചിന് വിടുകയാണെന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അറിയിച്ചു. തീരദേശമേഖലയായ കുന്ദാപൂരിലെ ഭണ്ഡാക്കേര്‍സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഡിഗ്രി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ നാല്‍പ്പതോളം വിദ്യാര്‍ത്ഥികളെ  ജീവനക്കാര്‍ കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതോടെയാണ്‌ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സംഭവം വിവാദമായതോടെ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിദ്ധാരാമയ്യ, മലാല തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍  രംഗത്തെത്തിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More