ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കി വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സോളാല്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വി എസ് അച്യുതാനനന്ദന്‍ അപ്പീല്‍ നല്‍കി. ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് കോടതി ഉത്തരവെന്നും വിധി യുക്തിസഹമല്ലെന്നും വി എസ് അച്യുതാനന്ദന്‍ നേരത്തെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് വി എസ് അച്യുതാനന്ദന്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് തിരുവനന്തപുരം സബ് കോടതി വിധിച്ചത്. 2013-ല്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പുനടത്തി എന്നായിരുന്നു വി എസ് പറഞ്ഞത്. ഇതിനെതിരെയാണ്  ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വി എസ് അച്ച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ മാനസികമായി ഏറെ വേദനിപ്പിച്ചിരുന്നു എന്നായിരുന്നു വിധി വന്നതിനുപിന്നാലെ  ഉമ്മന്‍ചാണ്ടിയുടെ  പ്രതികരണം. അന്ന് കേസിനുപോകണമെന്ന് കരുതിയിരുന്നില്ലെന്നും ആരോപണങ്ങള്‍ നിഷേധിച്ചപ്പോള്‍ എന്തുകൊണ്ട് പരാതി നല്‍കുന്നില്ല എന്ന ചോദ്യമുയര്‍ന്നതുകൊണ്ടാണ് കേസ് കൊടുത്തതെന്നും അന്നും സത്യം ജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. നഷ്ടപരിഹാരം വേണ്ടെന്നുവയ്ക്കില്ല. കോടതി വിധിച്ച നഷ്ടപരിഹാരത്തുക വി എസ് അച്ച്യുതാനന്ദനില്‍ നിന്ന് ലഭിച്ചാല്‍ സമൂഹത്തിന് പ്രയോജനകരമായ രീതിയില്‍ അത് ഉപയോഗിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 8 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 13 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More