ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ എല്ലാ കുട്ടികളെയും കണ്ടെത്തി

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കഴിഞ്ഞ ദിവസം 6 പെണ്‍കുട്ടികളെയാണ് കാണാതായത്.  ഒരാളെ വ്യാഴാഴ്ച ബെംഗളൂരുവില്‍ നിന്നും മറ്റൊരാളെ  ഇന്ന് മൈസൂരുവില്‍ നിന്നുമാണ് കണ്ടെത്തിയത്. ബാക്കി നാല് പേരെ നിലൂമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന നാല് പെണ്‍കുട്ടികളെ കണ്ട് പൊലീസിന് സംശയം തോന്നുകയും പിന്തുടരുകയുമായിരുന്നു. കുട്ടികളെ കാണാതായതോടെ അവരുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടുപിടിക്കാന്‍ സഹായകമായത്. 

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുപിന്നാലെയാണ് വെളളിമാടുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായത്. ഇവര്‍ ബംഗളുരു മടിവാള മാരുതി നഗറിലെ അപ്പാര്‍ട്ട്‌മെന്റിലേക്കാണ് എത്തിയത്. ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. സംശയം തോന്നിയ അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് അന്തേവാസികള്‍ ഐഡി കാര്‍ഡ് ചോദിച്ചതോടെ പെണ്‍കുട്ടികള്‍ ഇറങ്ങി ഓടുകയായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടിയെയും യുവാക്കളെയും അപാര്‍ട്ട്‌മെന്റിലുളളവര്‍ പിടിച്ചുവെച്ച് മടിവാള പൊലീസിനെ ഏല്‍പ്പിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുശേഷം പെണ്‍കുട്ടികള്‍ കെട്ടിടത്തില്‍ നിന്നും ഏണിമാര്‍ഗം ഇറങ്ങിപ്പോയി എന്നാണ് പ്രാഥമിക നിഗമനം. കാണാതായ ആറുപേരില്‍ അഞ്ചുപേരും കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. ആറുപേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാറാണ് കേസെടുത്തത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം അവസാനിപ്പിക്കുന്നു

More
More
Web Desk 21 hours ago
Keralam

പി സി ജോര്‍ജ്ജിന്റെ വിദ്വേഷ പ്രസംഗം കോടതി തിങ്കളാഴ്ച്ച നേരില്‍ കാണും

More
More
Web Desk 23 hours ago
Keralam

'മുഖ്യമന്ത്രിക്കും എനിക്കും ഒരേ സംസ്കാരമാണ്' - കെ സുധാകരന്‍

More
More
Web Desk 23 hours ago
Keralam

കെ കെ രമയുടെ പിന്തുണ എപ്പോഴുമുണ്ട് - ഉമാ തോമസ്

More
More
Web Desk 1 day ago
Keralam

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജ്ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

More
More
Web Desk 1 day ago
Keralam

മലയാള അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി- രമേശ് ചെന്നിത്തല

More
More