സാമന്ത - നാഗചൈതന്യ വിവാഹമോചനം: വ്യാജവാര്‍ത്തകള്‍ക്കെതിരെ നാഗാര്‍ജുന

ഹൈദരാബാദ്: നാഗചൈതന്യയുടെയും -സാമന്തയുടെയും വിവാഹമോചനത്തെ കുറിച്ച് തന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നാഗാര്‍ജുന. ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടത് സാമന്തയാണ്. നാഗചൈതന്യക്ക് കുടുംബത്തിന്‍റെ അഭിമാനത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് നാഗാര്‍ജുന പറഞ്ഞു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. സാമന്തയുടെ ആവശ്യം നാഗചൈതന്യ അംഗീകരിക്കുകയായിരുന്നുവെന്നും നാഗാര്‍ജുന പറഞ്ഞതായി ഇന്ത്യാ ഗ്ലിറ്റ്സാണ് ആദ്യം വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇക്കാര്യം തികച്ചും വസ്തുതാവിരുദ്ധമാണെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമാണ് നാഗചൈതന്യ ട്വിറ്ററില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2017 ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാകുന്നത്. ജീവിതപങ്കാളികള്‍ എന്ന നിലയിലുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇരുവരും ആരാധകരുമായി പങ്കുവെച്ചത്. 10 വര്‍ഷത്തിലധികമായുള്ള സൗഹൃദം ഇനിയും തുടരുമെന്നും എന്നാല്‍ ഭാര്യാ ഭര്‍ത്താക്കാന്‍മാരായി തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് നാഗചൈതന്യയും സാമന്തയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറുപ്പില്‍ വ്യക്തമാക്കിയിരുന്നത്. വേര്‍പിരിയലുമായുള്ള ബന്ധപ്പെട്ട പോസ്റ്റ്‌ സാമന്ത കഴിഞ്ഞ ദിവസം ഡിലീറ്റ് ആക്കിയതും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വിവാഹ മോചനത്തിന് പിന്നാലെ സാമന്തക്കെതിരെ വന്‍ സൈബര്‍ ആക്രമണമുണ്ടായത്. എന്നാല്‍ ഇത്തരം കമന്റുകള്‍ ഒന്നും തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്ന് അറിയിച്ച് സാമന്ത രംഗത്തെത്തിയിരുന്നു. 

Contact the author

Entertainment Desk

Recent Posts

Web Desk 1 day ago
Movies

'പ്രിയപ്പെട്ട ലാലിന്' ജന്മദിനാശംസകളുമായി മമ്മൂട്ടി

More
More
Web Desk 1 day ago
Movies

മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്, ഈ മേഖലയിലേക്ക് വരാന്‍ പേടിക്കേണ്ടതില്ല- നടി രജിഷാ വിജയന്‍

More
More
Movies

'സ്ത്രീപ്രാധാന്യമുളള സിനിമകള്‍' എന്നെ ആകര്‍ഷിക്കുന്ന ഘടകമല്ല- മഞ്ജു വാര്യര്‍

More
More
Web Desk 1 week ago
Movies

കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, ഞാന്‍ പശുവിനെയും എരുമയെയും എല്ലാം കഴിക്കും- നിഖില വിമല്‍

More
More
Web Desk 1 week ago
Movies

പാട്ടിലൂടെ തമിഴരെ പാട്ടിലാക്കി കേന്ദ്ര സര്‍ക്കാറിനെതിരെ തിരിക്കുന്നു- 'വിക്ര'മിലെ ഗാനത്തിനെതിരെ പരാതി

More
More
Movies

സി ബി ഐ 5-നെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമം നടത്തി- സംവിധായകന്‍ കെ മധു

More
More