ആം അദ്മി പഞ്ചാബ് മുഖ്യമന്ത്രിയെ ഫോണ്‍ വഴിയുള്ള നിര്‍ദ്ദേശത്തിലൂടെ തീരുമാനിക്കും

അമൃത്സര്‍: പഞ്ചാബില്‍ ആം അദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന് ജനങ്ങള്‍ക്ക് തെരെഞ്ഞെടുപ്പിന് മുന്‍പ് തീരുമാനിക്കാമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്  കെജ്രിവാള്‍ പറഞ്ഞു.  മുഖ്യമന്ത്രി ആരായിരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടിയുടെ ഏറ്റവും സമുന്നതനായ നേതാവ് തന്നെ ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. 

അരവിന്ദ് കെജ്രിവാള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശ പ്രകാരം 7074870748 എന്ന മൊബൈല്‍ നമ്പര്‍ വഴി മുഖ്യമന്ത്രിയെ നേരിട്ട് നിര്‍ദ്ദേശിക്കാം. ഈ മാസം 17 -നകം വിളിക്കണം. നേരിട്ട് വിളിക്കാന്‍ അസൌകര്യമുള്ളവര്‍ക്ക് എസ് എം എസ്, വാട്ട്സാപ്പ് എന്നിവ വഴി മുഖ്യമന്ത്രിയെ സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. വാര്‍ത്താ സമ്മേളനത്തിലാണ്  പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആം അദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രണ്ടുപേരാണ് ഇപ്പോള്‍ രംഗത്തുള്ളത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഭഗവത് സിംഗ് മാന്‍, കര്‍ഷക സമര നേതാവ് ബല്‍ബീര്‍ സിംഗ് എന്നിവരില്‍ ഒരാളെ തെരെഞ്ഞെടുക്കാനാണ് അവസരം. അതേസമയം അരവിന്ദ് കെജ്രിവാള്‍ സംസ്ഥാന അധ്യക്ഷന്‍ ഭഗവത് സിംഗ് മാനോടോപ്പമാണ് എന്ന അഭ്യൂഹം പരന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എല്ലാ കാര്യത്തിലും വ്യത്യസ്തത കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ആം അദ്മി പാര്‍ട്ടി മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് പുതിയ ആശയം മുന്നോട്ട് വെച്ചത്.

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 16 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More