അപ്പീല്‍ പോകും ; മരിക്കേണ്ടിവന്നാലും പോരാട്ടം നിലയ്ക്കില്ല- സിസ്റ്റര്‍ അനുപമ

കുറുവിലങ്ങാട്: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അവിശ്വസനീയമായ വിധിയാണ് വന്നത് എന്ന് കന്യാസ്ത്രീയ്ക്ക് വേണ്ടി സമരം ചെയ്ത സിസ്റ്റര്‍ അനുപമ പറഞ്ഞു. കേസില്‍ അട്ടിമറിയാണ് നടന്നത്. തീര്‍ച്ചയായും മേല്‍ കോടതിയില്‍ പോകും. ജീവന്‍ വെടിയേണ്ടിവന്നാലും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിസ്റ്റര്‍ അനുപമയും സമരം ചെയ്ത മറ്റു കന്യാസ്ത്രീകളും.

ഞങ്ങള്‍ ഇതുവരെയും, ഇവിടുന്നങ്ങോട്ടും സുരക്ഷിതരല്ല. മഠത്തില്‍ പുറത്തുപറയാന്‍ കഴിയാത്ത കാര്യങ്ങളാണ്‌ നടക്കുന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ കാശും സ്വാധീനവുമുള്ളയാളാണ്. കാശും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാന്‍ സാധിക്കും. അത്തരത്തിലൊരു കാലമാണിത്. ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിച്ചില്ല. സ്വാധീനത്തിന്റെ ബലത്തിലാണ് ഇക്കണ്ട കാര്യങ്ങളെല്ലാം സംഭവിച്ചത് എന്നും സിസ്റ്റര്‍ അനുപമ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ തങ്ങളുടെ കൂടെ നിന്ന എല്ലാവര്‍ക്കും സിസ്റ്റര്‍ അനുപമയും മറ്റ് കന്യാസ്ത്രീകളും നന്ദി പറഞ്ഞു. ഇനിയുള്ള പോരാട്ടങ്ങളില്‍ കൂടെയുണ്ടാവണമെന്ന് അവര്‍ എല്ലാവരോടുമായി അഭ്യര്‍ത്ഥിച്ചു.  

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More