മലയാള സിനിമയെ നിയന്ത്രിക്കുന്നത് വെറും പത്തുപേര്‍ അടങ്ങുന്ന സംഘം- റിമ കല്ലിങ്കല്‍

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്ത സര്‍ക്കാരിനെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. ജസ്റ്റിസ് ഹേമ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഗൗരവത്തോടെ കാണാത്തതെന്നും സ്ത്രീകള്‍ക്കുവേണ്ടിയാണ് എന്ന് നിരന്തരം പറയുന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും അതിന്റെ ഒരു കോപ്പി പോലും പരാതിക്കാര്‍ക്ക് നല്‍കാത്തത് എന്തുകൊണ്ടാണെന്നും റിമ കല്ലിങ്കല്‍ ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചക്കിടെയായിരുന്നു റിമയുടെ പ്രതികരണം.

'ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നത് ഇനി ഒരിക്കലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനാണ്. സര്‍ക്കാര്‍ എന്തുകൊണ്ടാണ് അതിനെ സീരിയസായി കാണാത്തത്. ഒരു പോസ്റ്റ് റീ ഷെയര്‍ ചെയ്യുന്നതിലൂടേല്ല പിന്തുണ നല്‍കേണ്ടത്. അതിനുപുറകില്‍ നടപടികളുണ്ടാവണം. ഇവിടുത്തെ താരസംഘടന എന്താണ് ചെയ്തതെന്ന് നമ്മള്‍ കണ്ടതാണ്. സര്‍വൈവറിനെയും ആരോപണവിധേയനായ ആളെയും ഒരുമിച്ചിരുത്താന്‍ ശ്രമിച്ച സംഘടന ഇവിടെയുണ്ട്. ഇവിടുത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് ആരോപണവിധേയനെ വച്ച് സിനിമ എടുക്കുകയാണ് ചെയ്തത്. ഇവിടെ എന്താണ് മാറേണ്ടത് എന്ന് അടിവരയിട്ട് പറയേണ്ട അവസ്ഥയാണ്. ബോംബൈയില്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഐസി ഇല്ലാത്ത പ്രൊഡക്ഷന്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇവിടെ അത് നടക്കാത്തത്. ആരും മുന്‍കൈ എടുക്കാത്തത് എന്തുകൊണ്ടാണ്. ഒരു പത്ത് പേര് കൂടിയാണ് ഈ ഇന്‍ഡസ്ട്രിയിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. 34 ലക്ഷം മുടക്കി സര്‍ക്കാര്‍ ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ട് എന്തുകൊണ്ടാണ് അത് പുറത്തുവിടാത്തത്. സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കുന്നത്'- റിമ കല്ലിങ്കല്‍ ചോദിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൂപ്പര്‍ താരങ്ങള്‍ക്ക് സമൂഹത്തില്‍ വളരെയധികം സ്വാധീനമുണ്ടാക്കാനാവും. ആരോടും വ്യക്തി വൈരാഗ്യമല്ല മറിച്ച് മാറേണ്ടത് നമ്മുടെ  സംസ്‌കാരമാണ്. ഏറ്റവും വലിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് അതിന്റെ കൂടെയാണ് നില്‍ക്കേണ്ടത്. അവര്‍ അങ്ങനെ നില്‍ക്കുന്നത് വളരെ വളരെ കുറവാണ്. വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടലും വളരെ നിരാശാജനകമാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുളള കൃത്യമായ ഇടപെടല്‍ ഉണ്ടാവേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ആദ്യം ഹേമാ കമ്മീഷനെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യത ഇപ്പോഴില്ല. ദിലീപ് നിഷ്പക്ഷമായ വിചാരണക്ക് അര്‍ഹനാണ് എന്നതുപോലെ തന്നെ ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കും അതിനുളള അര്‍ഹതയുണ്ട്.- റിമ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 12 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More