എം ശിവശങ്കര്‍ സ്‌പോര്‍ട്‌സ്, യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് സര്‍വീസില്‍ തിരിച്ചെത്തി. ശിവശങ്കര്‍ ഇനി സ്‌പോര്‍ട്‌സ്, യുവജനക്ഷേമം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരും. അദ്ദേഹത്തെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ചയാണ് കിട്ടിയത്. എന്നാല്‍ ഏതു പദവി നല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രാദേശിക അവധിയായതിനാല്‍ അദ്ദേഹത്തിന് ഓഫീസില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇന്ന്  സെക്രട്ടേറിയറ്റിലെത്തി ചുമതല ഏറ്റെടുത്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒന്നരവര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷമാണ് സര്‍വിസില്‍ തിരിച്ചെത്തിയത്. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതോടെ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. നയതന്ത്രചാനല്‍ വഴിയുളള സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതികളുമായുളള അടുപ്പവും കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌നാ സുരേഷിന്റെ നിയമനവുമടക്കമുളള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് എം ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്തത്. 2020 ജൂലൈ 16-നായിരുന്നു സസ്‌പെന്‍ഷന്‍.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More