തീവ്രമായ അന്വേഷണത്തിനൊടുവില്‍ ഒരു നാടകക്കാരനെ കിട്ടി; എംജി ശ്രീകുമാറിന്റെ നിയമനത്തെ പരിഹസിച്ച് ജിയോ ബേബി

കൊച്ചി: ഗായകന്‍ എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കാനുളള തീരുമാനത്തെ പരിഹസിച്ച് സംവിധായകന്‍ ജിയോ ബേബി. 'അങ്ങനെ തീവ്രമായ അന്വേഷണത്തിനൊടുവില്‍ ഒരു നാടകക്കാരനെ കിട്ടുകയാണ്' എന്നാണ് ജിയോ ബേബി ഫേസ്ബുക്കില്‍ കുറിച്ചത്. എം ജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനാകും എന്ന വാര്‍ത്ത പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എംജി ശ്രീകുമാറിനെ ചെയര്‍മാനാക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

കേരളാ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിനെയും സംഗീത നാടക അക്കാദമി ചെയര്‍മാനായി എം ജി ശ്രീകുമാറിനെയുമാണ് പരിഗണിക്കുന്നത്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. നിലവില്‍ സംവിധായകന്‍ കമലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. കെ പി എ സി ലളിതയാണ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍. ഇരുവരുടേയും കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് എംജി ശ്രീകുമാറിനെയും രഞ്ജിത്തിനെയും ആ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരണമെന്ന് പ്രചാരണം നടത്തിയ പ്രമുഖരില്‍ പ്രധാനിയായിരുന്നു എംജി ശ്രീകുമാര്‍. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ തന്നെ ജയിക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  ആര്‍ എസ് എസ് ചായ് വുളള ഒരാളെ സംഗീക നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഏത് നയത്തിന്റെ ഭാഗമാണെന്നാണ് ജിയോ ബേബിയെപ്പോലുളള ഇടവ് പ്രൊഫൈലുകള്‍ ചോദിക്കുന്നത്. എന്നാല്‍ സി പിഎം ആര്‍ എസ് എസ് ബാന്ധവത്തിന്റെ ഏറ്റവും പുതിയ തെളിവാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കെ പി എ സി ലളിതയും കമലും രഞ്ജിത്തുമൊക്കെ കടുത്ത സിപിഎം അനുഭാവികളാണ്. രഞ്ജിത്തിനെ കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ വരെ സിപി എം ശ്രമിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More