വൈറസിന്റെ പുതിയ വകഭേദമായി സംഘപരിവാറിന് എന്നെ തോന്നിക്കാണും-കുനാല്‍ കുമ്ര

ബംഗളുരു: സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മുനവ്വര്‍ ഫാറൂഖിക്ക് പിന്നാലെ സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കുമ്രയുടെ പരിപാടികളും റദ്ദാക്കി. ബംഗളുരുവില്‍ നടത്താനിരുന്ന ഇരുപത് ഷോകളാണ് റദ്ദാക്കിയത്. ഇക്കാര്യം കുനാല്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്. ബംഗളുരുവില്‍ നടത്താനിരുന്ന പരിപാടികള്‍ക്ക് പൊലീസ് ആദ്യം അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് ക്രമസമാധാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കുകയായിരുന്നു. മുനവ്വറിന്റെയും കുനാലിന്റെയും പരിപാടികള്‍ മതസ്പര്‍ധ വളര്‍ത്തുന്നതാണ് എന്നാണ് സംഘപരിവാറിന്റെ ആരോപണം. ഇരുവര്‍ക്കുമെതിരെ സംഘപരിവാറിന്റെ വധഭീഷണിയുണ്ടായിരുന്നു.

'അടുത്ത ഇരുപത് ദിവസത്തേക്ക് ബംഗളുരുവില്‍ ഷെട്യൂള്‍ ചെയ്ത എന്റെ എല്ലാ ഷോകളും റദ്ദാക്കിയതായി നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.  പരിപാടികള്‍ റദ്ദാക്കിയതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, നിരവധിപേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഓഡിറ്റോറിയങ്ങളില്‍ 45 പേര്‍ക്ക് ഇരിക്കാന്‍ അനുമതി ലഭിച്ചില്ല. രണ്ട്, ഞാന്‍ പരിപാടി നടത്തുന്ന സ്ഥലം എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടിവരുമെന്ന് വേദികളുടെ ഉടമകള്‍ക്ക് ഭീഷണി ലഭിച്ചിട്ടുണ്ട്. ഇത് കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമാണെന്ന് തോന്നുന്നു. എന്നെകണ്ടാല്‍ വൈറസിന്റെ പുതിയ വകഭേദമായി തോന്നിക്കാണും' കുനാല്‍ കുമ്ര ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫാറൂഖി കോമഡി പരിപാടി നിര്‍ത്തുമ്പോഴും കുനാല്‍ കുമ്രക്ക് പരിപാടി നടത്താന്‍ കഴിയുന്നുണ്ടല്ലോ എന്ന് പരിതപിക്കുന്നവര്‍ക്ക് ആശ്വസിക്കാം. ഭരണകൂടം അടിച്ചമര്‍ത്തുന്നതില്‍ തുല്യത കാണിക്കുന്നുണ്ട്. തുല്യമായ അടിച്ചമര്‍ത്തല്‍ നേരിട്ട് നേരിട്ട് നമുക്ക് ഒരിക്കല്‍ തുല്യമായ വിമോചനം സാധ്യമാകട്ടെയെന്നും കുനാല്‍ ട്വിറ്ററില്‍ കുറിച്ചു.

തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ്‍ സമിതിയുടെ ഭീഷണിയെത്തുടര്‍ന്ന് ബംഗളുരു പൊലീസ് നേരത്തെ, മുനവ്വർ ഫാറൂഖിയുടെ  പരിപാടികളും റദ്ദാക്കിയിരുന്നു. ഒക്​ടോബറിൽ ഗുജറാത്തിലും മുംബൈയിലും നടത്താനിരുന്ന ഷോകളും റദ്ദാക്കേണ്ടി വന്നിരുന്നു. ഇതിനുപിന്നാലെ കരിയർ അവസാനിപ്പിക്കുകയാണെന്ന് മുനവ്വർ ഫാറൂഖി പ്രഖ്യാപിച്ചു. 'വിദ്വേഷം ജയിച്ചു. കലാകാരന്‍ തോറ്റു, എനിക്കുമതിയായി. വിട എന്നായിരുന്നു മുനവ്വര്‍ ഫാറൂഖി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 
Contact the author

National Desk

Recent Posts

National Desk 16 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 18 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 23 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More