സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കാനാവില്ല; 'വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ വേറെ പുസ്തകം വായിച്ചോളു' വെന്ന് കോടതി

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ 'സണ്‍റൈസ് ഓവര്‍ അയോധ്യ' എന്ന പുസ്തകത്തിനെതിരായ ഹര്‍ജി തളളി ഡല്‍ഹി ഹൈക്കോടതി. സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നും ഹിന്ദുത്വത്തെ ഐസിസ്, ബൊക്കോ ഹറാം ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുന്നെന്നും ആരോപിച്ച് പുസ്തകത്തിന്റെ വില്‍പ്പന നിരോധിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയാണ് ഡല്‍ഹി കോടതി തളളിയത്.

'പുസ്തകം മോശമാണെന്ന് എല്ലാവരോടും പറയൂ, അവരോട് വേറെ നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ പറയു. ആളുകള്‍ വളരെ സെന്‍സിറ്റീവ് ആയിപ്പോകുന്നതിന് നമുക്കെന്താണ് ചെയ്യാന്‍ കഴിയുക. വികാരങ്ങള്‍ വ്രണപ്പെടുകയാണെങ്കില്‍ അവര്‍ വേറെ പുസ്തകങ്ങള്‍ വായിക്കട്ടെ' എന്നായിരുന്നു കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയാണ്  അഭിഭാഷന്‍ രാജ് കിഷോര്‍ ചൗധരി നല്‍കിയ ഹര്‍ജി പരിഗണിച്ചത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സണ്‍റൈസ് ഓവര്‍ അയോധ്യ; നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് എന്ന പുസ്തകം കഴിഞ്ഞ ആഴ്ച്ചയാണ് പുറത്തിറക്കിയത്. പുസ്തകം പുറത്തിറങ്ങിയതിനുപിന്നാലെ ബിജെപിയില്‍ നിന്നും സംഘപരിവാറില്‍ നിന്നും സല്‍മാന്‍ ഖുര്‍ഷിദിന് വലിയ തോതിലുളള സൈബര്‍ ആക്രമണമാണ് നേരിടേണ്ടിവന്നത്. അതിനുപിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ അദ്ദേഹത്തിന്റെ നൈനിറ്റാലിലെ വീടിന് തീയിടുകയും ചെയ്തിരുന്നു. അയോധ്യ കേസുമായി ബന്ധപ്പെട്ട് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെക്കുറിച്ച് പറയുന്നതാണ് സണ്‍റൈസ് ഓവര്‍ അയോധ്യ എന്ന പുസ്തകം. 

Contact the author

National Desk

Recent Posts

National Desk 7 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 13 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More