മോഹന്‍ലാല്‍ മലയാള സിനിമയെ തന്നെ നശിപ്പിക്കുമായിരുന്നു- ഫസല്‍ ഗഫൂര്‍

മലപ്പുറം: നടന്‍ മോഹന്‍ലാലിനെ രൂക്ഷമായി വിമര്‍ശിച്ച് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. മോഹന്‍ലാല്‍ ഒരു മണ്ടനാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം മലയാള സിനിമാ മേഖലയെ തന്നെ നശിപ്പിക്കുമായിരുന്നുവെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ സിനിമയുടെ ഒടിടി റിലീസ് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ഫസല്‍ ഗഫൂറിന്റെ വിമര്‍ശനം. പെരിന്തല്‍മണ്ണ എംഇഎസ് ആര്‍ട് ആന്‍ഡ് സയന്‍സ് കോളേജിലെ മീഡിയാ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു പടമൊന്നുമല്ല അപ്പം ചുടുന്നതുപോലെ നാലഞ്ച് പടമാണ് ഒടിടിക്ക് നല്‍കിയത്. പതിനഞ്ച് ദിവസം കൊണ്ട് ജിത്തു ജോസഫിനുവേണ്ടി  ഒരു പടം ചെയ്യുന്നു, പിന്നെ ഒരു പതിനഞ്ച് ദിവസം കൊണ്ട് ഷാജി കൈലാസിന് സിനിമ. എന്താണിത്, എന്താണതിന്റെ സ്‌ക്രിപ്റ്റ് എന്നൊന്നും അറിയില്ല. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. മോഹന്‍ലാലും പിണറായി വിജയനും ചര്‍ച്ച ചെയ്തതോടുകൂടി ഒടിടി വേണ്ടെന്ന തീരുമാനമായി. ഒടിടിയിലേ കൊടുക്കൂ എന്ന് പറഞ്ഞ് ചര്‍ച്ചക്ക് പോയി, തിരികെ വന്നപ്പോള്‍ തിയറ്റര്‍ റിലീസിന് സമ്മതിച്ചു. അതിനിടക്ക് എന്തുസംഭവിച്ചു എന്ന് അറിയില്ല. മലയാള സിനിമാ മേഖലയെ മരക്കാര്‍ നശിപ്പിക്കുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടത്' ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഒരു ചിത്രം ഒടിടിയില്‍ റിലീസ് ചെയ്താല്‍ ഒരു രൂപപോലും സംസ്ഥാനത്തിന് കിട്ടില്ല. കുത്തകകള്‍ മാത്രമാണ് ലാഭമുണ്ടാക്കുക. സിനിമകള്‍ തിയറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാരിന് വലിയ ലാഭമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മരക്കാര്‍ ഡിസംബര്‍ 2-ന് തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. ആന്റണി പെരുമ്പാവൂര്‍, നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രതിനിധി ജി സുരേഷ് കുമാര്‍, തിയറ്റര്‍ ഉടമകളുടെ സംഘടനാ പ്രതിനിധി വിജയകുമാര്‍ എന്നിവരുമായി മന്ത്രി സജി ചെറിയാന്‍ നടത്തിയ ചര്‍ച്ചയിലാണ് മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. തിയറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി ആന്റണി പെരുമ്പാവൂര്‍ വേണ്ടെന്ന് വച്ചു. ആന്റണി പെരുമ്പാവൂര്‍ വലിയ വിട്ടുവീഴ്ച്ചക്കാണ് തയാറായത്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More