അധ്യാപികമാര്‍ സാരി ധരിച്ച് ജോലിക്കെത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: അധ്യാപികമാർക്ക് സാരി നിര്‍ബന്ധമാക്കിയിട്ടില്ലെന്നും മാന്യമായ ഏത് വസ്ത്രം ധരിച്ചും ജോലിക്കെത്താമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. കൊടുങ്ങല്ലൂരില്‍ നിന്നുളള അധ്യാപികയുടെ പരാതിയിലിടപെട്ടാണ് മന്ത്രി വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്. NET ഉം, MA ഉം Bed ഉം പൂര്‍ത്തിയാക്കിയ അധ്യാപികയ്ക്ക്  ജോലി വേണമെങ്കില്‍ സാരി ഉടുത്തേ പറ്റു എന്നൊരു നിബന്ധന അധികാരികള്‍ മുന്നോട്ടുവച്ചതായി അറിഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുളള അധ്യാപകര്‍ക്ക് ഇഷ്ടമുളള, അവര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുളള അവകാശമുണ്ട്. സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ലെന്ന് മന്ത്രി പറഞ്ഞു.

'സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നിര്‍ബന്ധങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അധ്യാപികമാര്‍ സാരി ധരിച്ച് ജോലി ചെയ്യണമെന്ന നിയമമില്ല. ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുളളതാണ് എന്നിട്ടും ഡ്രെസ് കോഡ് സംബന്ധിച്ച് കാലാനുസൃതമല്ലാത്ത പിടിവാശി ചില സ്ഥാപന മേധാവികളും മാനേജ്‌മെന്റുകളും അടിച്ചേല്‍പ്പിക്കുന്നതായി അധ്യാപകര്‍ പരാതിപ്പെടുന്നു. ഈ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏതു വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ് എന്ന് ഉത്തരവാകുന്നു' എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ അകാരണമായി ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് 2014-ല്‍ ഒരു സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു എന്നാല്‍ ഇപ്പോഴും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സാരി നിര്‍ബന്ധമാക്കുന്നതായി അറിയാന്‍ സാധിച്ചു, അതുകൊണ്ടാണ് വീണ്ടും ഒരു ഉത്തരവ് കൂടി പുറപ്പെടുവിക്കുന്നതെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 14 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More