മഅ്ദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കരുതെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കരുതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വിയോജിക്കുന്നവരെ ഇല്ലാതാക്കുന്ന പ്രവണതയെ അലങ്കാരമാക്കി നടക്കുന്ന ഭരണകൂടം മഅ്ദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കാനുളള നീക്കത്തിലാണെന്നും ജനാധിപത്യ സമൂഹം അതിനെ ചെറുക്കണമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. 'കേരള സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി' സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിച്ച് വിചാരണ നടത്താതെ ഒരാളെ തടവിലിടുന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്, മഅ്ദനിയെ മോചിപ്പിക്കേണ്ടത് അനിവാര്യമാണ്. അതില്‍ രാഷ്ട്രീയമില്ല. കോടതിയില്‍ നിന്ന് അനുശോചനമല്ല, നീതിയും ദയയുമാണ് പ്രതീക്ഷിക്കുന്നത്' ജി ആര്‍ അനില്‍ പറഞ്ഞു. ഇത്തരത്തില്‍ ജയിലുകളില്‍ കിടന്ന് നഷ്ടമാവുന്ന ജീവിതങ്ങള്‍ക്ക് ആരാണ് നഷ്ടപരിഹാരം നല്‍കുകയെന്നും അദ്ദേഹം ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബംഗളുരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പത്ത് വര്‍ഷമായി വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുകയാണ് മഅ്ദനി. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒന്‍പതുവര്‍ഷം ജയിലില്‍ കിടന്ന മഅ്ദനി 2007-ലാണ് ജയില്‍ മോചിതനാകുന്നത്. എന്നാല്‍ 2008-ല്‍ ബംഗളുരുവില്‍ നടന്ന സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് 2010-ല്‍ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More