ഹിന്ദി സംസാരിച്ചതിന് തല്ല്; 'ജയ്‌ ഭീമി'ലെ രംഗത്തിന്‍റെ പേരില്‍ പ്രകാശ്‌ രാജിനെതിരെ പ്രതിഷേധം

സൂര്യ നായകനായെത്തിയ 'ജയ് ഭീമി'ലെ ഒരു രംഗത്തിന്‍റെ പേരില്‍ നടന്‍ പ്രകാശ്‌ രാജിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ചിത്രത്തില്‍ പൊലീസുകാരനായി എത്തുന്ന പ്രകാശ്‌ രാജ് സിനിമയുടെ പ്രധാനഭാഗത്തില്‍ ഹിന്ദി സംസാരിക്കുന്ന ഒരാളെ തല്ലുകയും, തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന രംഗത്തിനെതിരെയാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രതിഷേധം ശക്തമാകുന്നത്. ഈ ഒരു സീനിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് പ്രകാശ്‌ രാജ് ശ്രമിക്കുന്നതെന്നാണ് ആരോപണം.

ഹിന്ദിയോ, മറ്റേതെങ്കിലും ഭാഷകളോ സംസാരിക്കാത്തതിന്‍റെ പേരില്‍ ചോദ്യം ചെയ്യുമ്പോള്‍ മര്‍ദ്ദിക്കുവാന്‍ ഭരണഘടനയുടെ ഏത് വകുപ്പാണ് അനുവാദം നല്‍കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. തമിഴിലും, തെലുങ്കിലും ഇറങ്ങിയ പതിപ്പിലാണ് പ്രാദേശിക ഭാഷ സംസാരിക്കാന്‍ ആവശ്യപ്പെട്ട് ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തെ മര്‍ദ്ദിക്കുന്നത്. എന്നാല്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം വരുത്തിയപ്പോള്‍ 'സത്യം പറയൂ' എന്ന് മാത്രമാണ് പ്രകാശ്‌ രാജിന്‍റെ കഥാപാത്രം ആവശ്യപ്പെടുന്നത്. ഇത് ഭാഷാ വിവേചനമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രകാശ്‌ രാജിന് പിന്തുണയുമായി അദ്ദേഹത്തിന്‍റെ ആരാധകരും രംഗത്തെത്തി. സിനിമയുടെ ചെറിയ ഒരു രംഗം വെച്ച് അദ്ദേഹത്തെ വിമര്‍ശിക്കേണ്ടതില്ലെന്നാണ് ആരാധകരുടെ വാദം.

അതേസമയം, തമിഴ്നാട്ടിലെ ഇരുള ഗോത്രവിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനായി 'ജയ് ഭീ'മിന്‍റെ ലാഭത്തില്‍ നിന്ന് ഒരു കോടി രൂപ സൂര്യയും ജ്യോതികയും സംഭാവന നല്‍കിയിരുന്നു. ഇരുള ഗോത്രവിഭാഗം പൊലീസില്‍ നിന്നും നേരിട്ട ദുരന്തകഥയാണ്‌ ജയ്‌ ഭീമിലൂടെ അവതരിപ്പിക്കുന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്‍റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ സാന്നിധ്യത്തില്‍ വെച്ചാണ് റിട്ടയേഡ് ജസ്റ്റിസ് ചന്ദ്രുവിനും പഴനകുടി ഇരുളര്‍ വിദ്യാഭ്യാസ ട്രസ്റ്റ് അംഗങ്ങള്‍ക്കും ചെക്ക് കൈമാറിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആമസോണ്‍ പ്രൈമിലൂടെ ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. മലയാളത്തിന്‍റെ പ്രിയ താരം രജിഷ വിജയനാണ് ചിത്രത്തില്‍ നായിക. കര്‍ണനിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച രാജിഷ വിജയന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ്‌ ഭീം. ചിത്രത്തില്‍ സൂര്യ അഭിഭാഷകന്‍റെ വേഷത്തിലാണ് എത്തുന്നത്. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും അഭിനയിച്ചിട്ടുണ്ട്. 

Contact the author

Entertainment Desk

Recent Posts

Web Desk 1 day ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 4 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More