അനീതിക്ക് കോൺഗ്രസ്സ് വഴങ്ങിയിരുന്നെങ്കിൽ ബ്രിട്ടീഷ് പതാക ഇപ്പോഴും ഈ രാജ്യത്ത് പാറിപ്പറക്കുമായിരുന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍

കടപ്പുറത്ത് ഉപ്പുകുറുക്കിയാല്‍ നാളെ ബ്രിട്ടീഷുകാര്‍ ഉപ്പുനികുതി കുറച്ച് ഇന്ത്യ വിടാന്‍ പോവുകയല്ലേ.. ഇത്തരം ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് അന്ന് വഴങ്ങിയിരുന്നെങ്കില്‍ ഇപ്പോഴും രാജ്യത്ത് ബ്രിട്ടീഷ് പതാക പാറിപ്പറക്കുമായിരുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസിന്റെ സമരത്തെ എതിര്‍ത്ത നടന്‍ ജോജു ജോര്‍ജ്ജിനെ അനുകൂലിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍ക്കുളള മറുപടിയായാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ സമരത്തെ ഉപ്പുസത്യാഗ്രഹവുമായി ഉപമിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

അന്നൊരു നാൾ ചിലർ!

"പിന്നെ ഇങ്ങനെ ഈ കടപ്പുറത്ത് ഉപ്പ് കുറുക്കിയാൽ നാളെ ബ്രിട്ടീഷുകാർ ഉപ്പ്  നികുതി കുറച്ച് ഇന്ത്യ വിടാൻ പോവുകയല്ലേ?"

"ഉപ്പ് നികുതി എത്ര വേണമെങ്കിലും കൂട്ടിക്കോട്ടെ ഞങ്ങൾക്ക് സമാധാനത്തോടെ  ജീവിച്ചാൽ മതി "

"ഉപ്പ് നികുതി കുറയ്ക്കുകയും ബ്രിട്ടീഷുകാർ രാജ്യം വിടുകയും വേണം പക്ഷേ ജനങ്ങളെ അതിന് ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് "

" ബ്രിട്ടീഷുകാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരായ കോൺഗ്രസ്സിന്റെ സമരവും ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോൾ ഇവർ തമ്മിൽ എന്താണ് വ്യത്യാസം "

"ഉപ്പ് നികുതി കുറയ്ക്കുവാനും ബ്രിട്ടീഷുകാരെ ഒഴിവാക്കാനും ഇങ്ങനെ പൊതു നിരത്തിലാണോ സമരം ചെയ്യണ്ടത്, ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വീട്ടുപടിക്കൽ സമരം ചെയ്താൽ പോരെ"

"സമരം ചെയ്താൽ മോഹൻദാസിനും കുടുംബത്തിനും കൊള്ളാം, നമ്മൾ പണി എടുത്താൽ നമ്മുക്ക് ഗുണം ഉണ്ടാകും"

"ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതു കൊണ്ടാണ് നിസഹകരണ സമരത്തിനു ശേഷവും സ്വാതന്ത്ര്യം കിട്ടാഞ്ഞത് കോൺഗ്രസ്സേ"

ഇത്തരം ചോദ്യങ്ങൾക്ക് കോൺഗ്രസ്സ് വഴങ്ങിയിരുന്നെങ്കിൽ, പാരതന്ത്ര്യത്തിന്റെ നിഴൽ വീഴ്ത്തി ഇപ്പോഴും ബ്രിട്ടീഷ് പതാക ഈ രാജ്യത്ത് പാറിപ്പറക്കുമായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More