എ എ റഹീം ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റ്

ഡല്‍ഹി: ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റായി അഡ്വ. എ എ റഹീമിനെ തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന സംഘടനാ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിലെ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുകയും പൊതുമരാമത്ത് മന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് സ്ഥാനമൊഴിയുകയായിരുന്നു. ഈ ഒഴിവിലാണ് റഹീം അധ്യക്ഷസ്ഥാനത്തേക്കെത്തുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനം കൊണ്ട് സിപിഎം രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ നിലയില്‍ വളര്‍ന്നുവന്ന നേതാവാണ്‌ തിരുവനന്തപുരം സ്വദേശിയായ എ എ റഹീം. 

ഡി വൈ എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി  പദവിയില്‍ നിന്നാണ് ഇപ്പോള്‍ ദേശീയ പ്രസിഡന്‍റ് പദവിയിലേക്ക് റഹീം ഉയര്‍ത്തപ്പെടുന്നത്. ഡി വൈ എഫ് ഐയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന വൈസ് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റിയംഗം കൂടിയാണ്.  കേരളാ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള റഹീം അവിടെ സിണ്ടിക്കേറ്റ് അംഗവുമായിരുന്നു. 2011-ല്‍ വര്‍ക്കല മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വര്‍ക്കല കഹാറിനോട്‌ പരാജയപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവനന്തപുരം മുരിക്കുമ്പുഴ സ്വദേശി പരേതനായ എ എം അബ്ദുള്‍ സമദിന്റെയും - നബീസാ ബീവി ദമ്പതികളുടെ മകനാണ് എ എ റഹീം. നിലമേല്‍ എന്‍ എസ് എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കേരളാ ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. കൈരളി ടി വി തിരുവനന്തപുരം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന അമൃതയാണ് ഭാര്യ.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More