മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസിൽ സെൻകുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന  പരാതിയില്‍ മുൻ ഡിജിപി  ടി പി സെൻകുമാറിനെതിരെ പൊലീസ് കേസെടുത്തു.  മാധ്യമ പ്രവർത്തകനായ കടവിൽ റഷീദിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ്  കേസെടുത്തത്. കടവിൽ റഷീദിന്റെ പരാതിയിൽ തിരുവനന്തപുരം കണ്ടോൺമെന്‍റെ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ബി ഡി ജെ എസ് മുൻ നേതാവ് സുഭാഷ് വാസുവിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരുടെ കൂട്ടാളികളായ മറ്റ് 8 പേർക്കെതിരെയും കേസുണ്ട്.

തിരുവനന്തപുരം പ്രസ് ക്ലബിൽ സുഭാഷ് വാസുവും സെൻകുമാറും വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനായ കടവിൽ റഷീദിനെയാണ് സെൻകുമാർ സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്. വെള്ളാപ്പള്ളി നടേശനെതിരെ  വാർത്താ സമ്മേളനം നടത്താനാണ് സെൻകുമാറും സുഭാഷ് വാസുവും പ്രസ്ക്ലബിൽ എത്തിയത്. വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച  റഷീദിനെ സെൻകുമാറും സുഭാഷ് വാസുവും  ആക്രമിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. റഷീദിനെ മദ്യപാനിയെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തു. ചോദ്യം ചോദിച്ചതിൽ പ്രകോപിതനായാണ് സെൻകുമാറും സുഭാഷ് വാസുവും റഷീദിനെതിരെ തിരിഞ്ഞത്.

റഷീദ് മാധ്യമ പ്രവർത്തകനല്ലെന്ന് പറഞ്ഞ് ആക്രോശിച്ച സെൻകുമാറിന്റെ നിർദ്ദേശ പ്രകാരം റഷീദിനെ കൈയ്യേറ്റം ചെയ്തു. മാധ്യമ പ്രവർത്തകരുടെ എതിർപ്പ് വകവെക്കാതെയാണ് റഷീദിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്. സെൻകുമാറിന്റെ നടപടിയിൽ കേരള പത്ര പ്രവർത്തക യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സെൻകുമാറിനെതിരെ നടപടി എടുക്കണമെന്ന് കെ യു ഡബ്ല്യു ജെ സർക്കാറിനോട് അവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കടവിൽ റഷീദ് പൊലീസിൽ പരാതി നൽകിയത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More