ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്നുകേസ്: നിര്‍മ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ എന്‍സിബി റെയ്ഡ്‌

മുംബൈ: ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ ചലച്ചിത്ര നിര്‍മ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് റെയ്ഡ് നടത്തുന്നത്. നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യാക്കേസിലും ഖത്രിയുടെ പേര് ഉയര്‍ന്നിരുന്നു. സുശാന്തിന് ഖത്രിയാണ് മയക്കുമരുന്ന് നല്‍കിയതെന്നായിരുന്നു ആരോപണം. അതേസമയം, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി.

കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ മെട്രോപൊളിറ്റന്‍ കോടതിയുടെ നടപടി. കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറുപേരെ ആര്‍തര്‍ റോഡ് ജയിലിലേക്കും രണ്ടു സ്ത്രീകളെ ബൈഖുള ജയിലിലേക്കും മാറ്റി. ലഹരിമരുന്ന് കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷ നല്‍കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കഴിഞ്ഞ ദിവസമാണ് ആഡംബര കപ്പലിലെ പരിപാടിക്കിടെ മയക്കുമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യനെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തത്.  13 ഗ്രാം കൊക്കെയ്‌നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും 5 ഗ്രാം എംഡിയുമാണ് കപ്പലില്‍ നിന്ന് പിടിച്ചെടുത്തത്. ആര്യന്‍ ഖാന്റെ ലെന്‍സ് കെയ്സില്‍ നിന്നാണ് മരുന്ന് കണ്ടെത്തിയത്. 1.33 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് കപ്പലില്‍ നിന്ന് പിടിച്ചെടുത്തത്. 

Contact the author

National Dek

Recent Posts

National Desk 5 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 9 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More