ലഖിംപൂര്‍ കര്‍ഷകക്കൊല: യു പി സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ഡല്‍ഹി: ഉത്തര്‍പ്രാദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ  കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ യു.പി സര്‍ക്കാരിനോട് സുപ്രിംകോടതി അടിയന്തര റിപ്പോര്‍ട്ട് തേടി.  ലഖിംപൂര്‍ ഖേരിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര പ്രാധാന്യത്തോടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. സംഭവത്തില്‍ മരണപ്പെട്ടവര്‍ ആരൊക്കെയാണ്? പൊലീസ് തയാറാക്കിയ പ്രഥമ വിവര (FIR) റിപ്പോര്‍ട്ടില്‍ ആരുടെയൊക്കെ പേരുകളാണ് നല്‍കിയിട്ടുള്ളത്? സംഭവവുമായി ബന്ധപ്പെട്ട് എത്രപേരെ അറസ്റ്റുചെയ്തു? തുടങ്ങി വിശദമായ റിപ്പോര്‍ട്ട് യോഗി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കണം.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് യുപി സര്‍ക്കാരിന്റെ അഭിഭാഷകനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ പൊതുതാപര്യ ഹര്‍ജി സംബന്ധിച്ചും സുപ്രീംകോടതി വിവരങ്ങള്‍ തേടിയിട്ടുണ്ട്. 8 പേര്‍ മരണപ്പെട്ട ലഖിംപൂര്‍ ഖേരി സംഭവത്തെ നിര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ച കോടതി, യു പി സര്‍ക്കാര്‍ സംഭവത്തെ സംബന്ധിച്ച് വേണ്ട വിധത്തില്‍ അന്വേഷിക്കുന്നില്ല എന്ന് കുറ്റപ്പെടുത്തി. എന്നാല്‍ സമഗ്ര അന്വേഷണത്തിനായി കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടെന്നും നിജസ്ഥിതി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാമെന്നും യു പി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ മകനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ ഒരാള്‍ മരണപ്പെട്ടുവെന്നും അദ്ദേഹത്തിന്‍റെ മാതാവ് ഗുരുതരാവസ്ഥയിലാണെന്നും അവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ ഒരു സന്ദേശം ലഭിച്ചുവെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ യു പി സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചു. അവര്‍ക്ക് വേണ്ട ചികിത്സാ സജ്ജീകരണങ്ങള്‍ ഒരുക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് നിര്‍ദേശിച്ചു.   ഇതിനിടെ സംഭവത്തിനിടെ മാധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് രേഖകള്‍ ആവശ്യപ്പെട്ട് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ യു പി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 8 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More