വിനു വി ജോണിനെതിരെ നിയമനടപടിക്കൊരുങ്ങി മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ

തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകരായ വിനു വി ജോണിനും റോയ് മാത്യുവിനുമെതിരെ നിയമനടപടിക്കൊരുങ്ങി അഡ്വ. മനീഷാ രാധാകൃഷ്ണന്‍. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ വിനു വി ജോണ്‍ നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ റോയ് മാത്യു അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും വിനു വി ജോണിനും റോയ് മാത്യുവിനുമെതിരെ പരാതി നല്‍കിക്കഴിഞ്ഞു എന്നും മനീഷാ രാധാകൃഷ്ണന്‍ പറഞ്ഞു.

24 ന്യൂസ് റിപ്പോര്‍ട്ടറായ സഹിന്‍ ആന്റണിയും മോന്‍സന്‍ മാവുങ്കലും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആ പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് വിനു വി ജോണും റോയ് മാത്യുവും സഹിന്‍ ആന്റണിയുടെ കുടുംബത്തെ അധിക്ഷേപിച്ചുളള പരാമര്‍ശം നടത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

' കുറേ ദിവസങ്ങളായി തന്റെ മകളുടെ പിറന്നാള്‍ ആഘോഷമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ആന്വല്‍ മീറ്റ് ജനുവരിയില്‍ ബോള്‍ഗാട്ടിയില്‍ സംഘടിപ്പിച്ചിരുന്നു. അന്ന് സഹിന്‍ ആന്റണിയെ ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു. ആ ദിവസം സഹിന്റെ പിറന്നാള്‍ കൂടിയായിരുന്നു. അവതാരക അപ്രതീക്ഷിതമായി പിറന്നാളിന്റെ കാര്യം അനൗണ്‍സ് ചെയ്യുകയായിരുന്നു. അങ്ങനെയാണ് അവിടെ വച്ച് കേക്ക് മുറിക്കുന്നത്. വേദിയില്‍ കേക്ക് കണ്ടപ്പോള്‍ മകള്‍ അവിടേക്ക് ഓടിക്കയറുകയായിരുന്നു. കുട്ടിയുടെ മുഖം വ്യക്തമാക്കുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പരാതി നല്‍കിയിട്ടുണ്ട്' മനീഷ ട്വന്റി ഫോര്‍ ന്യൂസിനോട് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More