പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കണം, ഞാന്‍ നിസ്സഹായനാണ്- പി ചിദംബരം

ഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പാര്‍ട്ടിയില്‍ ഇനിയും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ തുടങ്ങാത്തതില്‍ താന്‍ നിസ്സഹായനാണ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കബില്‍ സിബലിന്റെ വീടിനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെയും അദ്ദേഹം അപലപിച്ചു.

' പാര്‍ട്ടി വേദികളില്‍ ഇനിയും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ ആരംഭിക്കാത്തതില്‍ താന്‍ നിസഹായനാണ്. സഹപ്രവര്‍ത്തകനായ എംപിയുടെ വീടിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ വേദനയും നിസ്സഹായതയും തോന്നുന്നു. ഈ അവസരത്തില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നാണ് തോന്നുന്നത്' പി ചിദംബരം ട്വീറ്റ് ചെയ്തു. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് കബില്‍ സിബല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചത്.

പാര്‍ട്ടിയ്ക്ക് ഒരു മുഴുവന്‍ സമയ പ്രസിഡന്റ് ഇല്ലെന്നും ആരാണ് പാര്‍ട്ടിയുടെ തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ലെന്നുമാണ് കബില്‍ സിബല്‍ പറഞ്ഞത്. രാജ്യം വലിയ വെല്ലുവിളി നേരിടുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ ഓരോരുത്തരായി പോവുകയാണ്. അതിനുകാരണം പാര്‍ട്ടിയുടെ പിഴവാണോ എന്ന് പരിശോധിക്കണം. കോണ്‍ഗ്രസിന്റെ വിരോധാഭാസം എന്തെന്നാല്‍ തങ്ങളുടെ അടുപ്പക്കാരെന്ന് നേതാക്കള്‍ കരുതുന്നവരാണ് പാര്‍ട്ടി വിട്ട് പോകുന്നത്. അടുപ്പമില്ലെന്ന് കരുതുന്നവര്‍ ഇന്നും പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കബില്‍ സിബലിന്റെ പ്രതികരണത്തിനുപിന്നാലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിനുമുന്നിലെത്തി പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി യൂത്ത് കോണ്‍ഗ്രസിന്റെ പേരിലായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസിന്റെ നല്ലകാലത്ത് എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ട് ഇപ്പോള്‍ വിമര്‍ശിക്കാന്‍ നില്‍ക്കുന്നവര്‍ പാര്‍ട്ടി വിട്ട് പോകണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 20 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More