രാഷ്ട്രീയ സ്ഥിരതയുള്ള ആളല്ല സിദ്ദുവെന്ന് തെളിഞ്ഞു- അമരീന്ദര്‍ സിംഗ്

ഡല്‍ഹി: രാഷ്ട്രീയ സ്ഥിരതയുള്ള ആളല്ല നവ്ജ്യോത് സിംഗ് സിദ്ദുവെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ''അപ്പോഴേ ഞാന്‍ പറഞ്ഞില്ലേ ഇയാള്‍ രാഷ്ട്രീയ സ്ഥിരത പുലര്‍ത്തുന്നയാളല്ല എന്ന്, രാജ്യത്തിന്റെ അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിനു പറ്റിയ ആളല്ല ഇയാള്‍''- അമരീന്ദര്‍ ട്വീറ്റ് ചെയ്തു. പൊടുന്നനെ പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ച സിദ്ദുവിന്‍റെ നടപടിയെ പരിഹസിച്ചുകൊണ്ടാണ് അമരീന്ദര്‍ സിംഗ് പ്രതികരിച്ചത്. 

പാക് പ്രസിഡന്‍റ് ഇമ്രാന്‍ ഖാനുമായി അടുത്ത ബന്ധമുള്ള, മുന്‍ ക്രിക്കറ്റര്‍ കൂടിയായ നവ്ജ്യോത് സിംഗ് സിദ്ദു പഞ്ചാബില്‍ മുഖ്യമന്ത്രിയാകുന്നത് എന്തുവില കൊടുത്തും തടയുമെന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചയുടനെ അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. അതേസമയം ക്യാപ്റ്റന്‍ അമരീന്ദര്‍ മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു ചരണ്‍ജിത് സിംഗ് ചാന്നിയെ മുഖ്യമന്ത്രിയാക്കി തന്നെ തഴഞ്ഞ കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ നടപടിയാണ് സിദ്ദുവിനെ പ്രകോപിപ്പിച്ചത് എന്നും വാര്‍ത്തയുണ്ട്.  അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച ഒഴിവില്‍ തന്നെ മുഖ്യമന്ത്രിയാക്കുമെന്ന പ്രതീക്ഷയ്ക്കേറ്റ തിരിച്ചടിയാണ് ഇപ്പോഴത്തെ രാജിക്ക് പിന്നിലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ വെറും നാലുമാസം മാത്രം ബാക്കിയുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിജയിച്ചാല്‍ മുഖ്യമന്ത്രിയാകാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് രാജി എന്നും വിലയിരുത്തപ്പെടുന്നുണ്ട്. പി സി സി അധ്യക്ഷന്‍ എന്ന നിലയില്‍ തുടര്‍ന്നാല്‍ ചരണ്‍ജിത് സിംഗ് ചാന്നി തന്നെ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യതയാണ് കാണുന്നത്. കര്‍ഷകസാരം മൂലം ബിജെപിയുടെ ജനകീയാദിത്തരയില്‍ വലിയ ഇടിവ് പറ്റിയിട്ടുണ്ട്. ഇത് പഞ്ചാബില്‍ കോണ്‍ഗ്രസിനെ തുണക്കും എന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. അതേസമയം  ആം ആദ്മി പാര്‍ട്ടി വലിയ മുന്നേറ്റം നടത്തും എന്നാണ് സീ ഫോര്‍ സര്‍വേ ഫലം നല്‍കുന്ന സൂചന.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 23 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More