കുപ്രസിദ്ധമായ ഐഎസ്ആര്‍ഒ ചാരക്കഥയിലെ ഇര നമ്പി നാരായണന്റെ ജീവിതം പറയുന്ന ആര് മാധവന്റെ 'റോക്കട്രി ദി നമ്പി ഇഫക്ടി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ സിമ്രാനാണ് നായിക. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേക കൂടിയുണ്ട് റോക്കട്രിക്ക്. മാധവന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോക്കട്രി ദി നമ്പി ഇഫക്ട്.
മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നട, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. നമ്പി നാരായണന്റെ 27 വയസുമുതല്‍ 70 വയസുവരെയുളള ജീവിതം അവതരിപ്പിക്കുന്നതിനായി മാധവന് നടത്തിയ മേക്ക് ഓവറുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
1994 നവംബര്‍ 30-നാണ് നമ്പി നാരായണനെ ചാരവൃത്തി ആരോപിച്ച് ജയിലിലടച്ചത്. പിന്നീട് നിരപരാധിയാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. 2018-ല്‍ സുപ്രീംകോടതി നമ്പി നാരായണന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടു. രാജ്യം പത്മഭൂഷന്‍ നല്കി ആദരിച്ച വ്യക്തികൂടിയാണ് നമ്പി നാരായണന്.