'മുസ്ലിം ലീഗിലെ നേതാക്കളേക്കാള്‍ നേതൃഗുണം ഉള്ളത് ഹരിതയിലെ യുവരക്തങ്ങൾക്ക്': ഹരീഷ് വാസുദേവന്‍

മുസ്ലിം ലീഗ് നേതൃത്വത്തെ കടന്നാക്രമിച്ചും മുന്‍ ഹരിതാ ഭാരവാഹികളെ പിന്തുണച്ചും അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ശ്രീദേവിയുടെ കുറിപ്പ്. ലീഗ് നേതൃത്വത്തിന് ജെണ്ടർ സെൻസിറ്റിവിറ്റി എന്നത് അയലത്ത് കൂടിപ്പോലും പോയിട്ടില്ലെന്ന് വിമര്‍ശിക്കുന്ന ഹരീഷ് പക്വമായി, ധൈര്യത്തോടെ, കൃത്യമായ കാഴ്ചപ്പാടോടെ നിലപാട് പ്രഖ്യാപിച്ച 'ഹരിത'യിലെ യുവതികളാണ് നാളെ ലീഗിനെ നയിക്കുകയെന്നും വിലയിരുത്തുന്നു.

ഹരീഷിന്‍റെ കുറിപ്പ്:

മുസ്‌ലിംലീഗിലുള്ള മിക്ക നേതാക്കളും 'മൂരികൾ' എന്ന നാടൻ വിളിപ്പേരിന് യോജിക്കുന്ന നിലവാരമുള്ള MCP കളാണ്. ജെണ്ടർ സെൻസിറ്റിവിറ്റി എന്നത് അയലത്ത് കൂടിപ്പോലും പോയിട്ടില്ല. അതൊരു കുറവായിട്ടല്ല, മേന്മയായിട്ടാണ് അവർ കാണുന്നത് എന്നതാണ് ഏറ്റവും തമാശ. പാർട്ടിയുടെ പൊതു നിലവാരത്തിനൊത്ത വഷള് വർത്തമാനങ്ങളേ ഹരിതയിലെ യുവതികളോട് പറഞ്ഞിട്ടുള്ളൂ എന്നത് കൊണ്ട്, അതിന്മേൽ അവർ പരാതി കൊടുത്തതാണ് തെറ്റ് എന്നേ IUML ന്റെ ഇപ്പോഴത്തെ നേതാക്കൾക്ക് തോന്നൂ. അതാണ് ആ പാർട്ടിയെ ഇപ്പോൾ നയിക്കുന്നവരുടെ നിലവാരം. വലിയ വിഭാഗം അണികളുടെയും.

പക്വമായി, ധൈര്യത്തോടെ, കൃത്യമായ കാഴ്ചപ്പാടോടെ നിലപാട് പ്രഖ്യാപിച്ച 'ഹരിത'യിലെ യുവതികളാണ് ഇന്ന് ലീഗ് അണികൾക്ക് ആ പാർട്ടിയുടെ നേതാക്കൾ ഉണ്ടാക്കിയ നാണക്കേട് മായ്ക്കാൻ പോകുന്നത്, നേതൃത്വത്തിലേക്ക് വളരാൻ പോകുന്നത്. ഒരു പിന്നാക്ക സമുദായത്തെ വിദ്യാഭ്യാസത്തിലൂന്നി മുന്നോട്ട് നയിക്കാൻ IUML നേതാക്കളേക്കാൾ നേതൃഗുണം ഉള്ളത് ഹരിതയിലെ യുവരക്തങ്ങൾക്ക് ആണെന്ന് തോന്നുന്നു.

ഹരിതാഭിവാദ്യങ്ങൾ പെണ്ണുങ്ങളേ....

നാളത്തെ ലോകം നിങ്ങളുടേതാണ്.

Contact the author

News Desk

Recent Posts

Web Desk 13 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 16 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More