നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി

ഡല്‍ഹി: ടോകിയോ ഒളിംപിക്സ് താരം നീരജ് ചോപ്രയുടെ കോച്ച് ഉവെ ഹോണിനെ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പുറത്താക്കി. ആദ്യമായി ഇന്ത്യക്കുവേണ്ടി അത്ലറ്റിക്സില്‍ സ്വര്‍ണം നേടിയയാളാണ് നീരജ് ചോപ്ര. എന്നാല്‍ ഉവെ ഹോണിന്‍റെ പരിശീലനത്തില്‍ തൃപ്തി വരാത്തതിനെത്തുടര്‍ന്നാണ് ഒഴിവാക്കുന്നതെന്നാണ് ഫെഡറേഷന്‍റെ വിശദീകരണം. ജാവലിന്‍ ത്രോയില്‍ 100 മീറ്റര്‍ എറിഞ്ഞ ലോകത്തിലെ ഏകതാരമാണ് ഉവെ ഹോണ്‍. 

ഉവെ ഹോണിന്‍റെ പരിശീലനത്തില്‍ ഫെഡറേഷന്‍ അംഗങ്ങള്‍ സന്തുഷ്ടരല്ല. അതിനാല്‍ അദ്ദേഹത്തെ മാറ്റി പുതിയ രണ്ട് പരിശീലകരെ കൊണ്ടുവരുവാനാണ്‌ ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഷോട്ട്പുട്ട് താരം തജിന്ദര്‍പാല്‍ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കും'- അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അദില്ലെ സുമാരിവാല പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എഎഫ്ഐ ആസൂത്രണ സമിതി ചെയർമാൻ ലളിത് കെ ഭാനോട്ട്, വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ് എന്നിവർ പങ്കെടുത്ത ഫെഡറേഷന്റെ രണ്ട് ദിവസത്തെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഉവെ ഹോണിനെ മാറ്റാന്‍ തീരുമാനമായത്. 2017-ലാണ് ഹോണിനെ ഇന്ത്യന്‍ ദേശീയ ജാവലിന്‍ ടീമിന്‍റെ പരിശീലകനായി നിയമിച്ചത്. നീരജ് ചോപ്രയ്ക്ക് പുറമേ അന്നു റാണി, ശിവ്പാല്‍ സിങ് എന്നിവരെയും ഉവെ ഹോണ്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Sports Desk 11 months ago
News

ഫുട്ബോൾ ഇതിഹാസം മറഡോണ ആശുപത്രി വിട്ടു

More
More
International Desk 11 months ago
News

ഫുഡ്‌ബോള്‍ ഇതിഹാസം ഡിയോഗോ മറഡോണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായി

More
More
Web Desk 11 months ago
News

ഫുട്ബോള്‍ മാന്ത്രികന്‍ ക്രിസ്ട്യാനോ റൊണാൾഡോ കൊവിഡ് മുക്തനായി

More
More
Web Desk 11 months ago
News

ഫുട്ബോൾ ഇതിഹാസതാരം മറഡോണക്ക് ഇന്ന് അറുപതാം പിറന്നാൾ

More
More
Sports Desk 1 year ago
News

ഉസൈൻ ബോൾട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

More
More
Sports Desk 1 year ago
News

"ഖേൽ രത്‌ന നാമനിർദേശം പിൻവലിക്കാൻ പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടത് ഞാനാണ്."- ഹർഭജൻ സിംഗ്

More
More