പഠന നിലവാരവും കലാശാല നിയമവും പരീക്ഷയും പരിഷ്കരിക്കാന്‍ സംസ്ഥാനത്ത് 3 കമ്മീഷനുകള്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിഷ്‌കാരം ലക്ഷ്യമിട്ട് മൂന്നു സമിതികളെ സർക്കാർ നിയോഗിക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.  വിദ്യാഭ്യസ രംഗത്ത് നിലവിലുള്ള ഡാറ്റകൾ പരിശോധിച്ച് പോരായ്മകൾ നികത്തി ഗുണമേന്മയും മികവും  ആർജിക്കുന്ന വിധത്തിൽ കാലാനുസൃത പരിഷ്‌ക്കാരം വരുത്തുന്നതിന്  ഒരു ഉന്നത വിദ്യാഭ്യാസ കമ്മീഷനെ സർക്കാർ  നിയോഗിക്കുകയാണ്.  

ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍

ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ചെയർമാൻ അംബേദ്ക്കർ സർവകലാശാലയുടെ  മുൻ വൈസ് ചാൻസിലർ ഡോ.ശ്യാം ബി. മേനോനാണ്.ഐ.ഐ.ടി ചെന്നൈ ഫിസിക്‌സ് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ഡോ. പ്രതീപ് ടി യാണ് കൺവീനർ. കമ്മീഷന്‍ അംഗങ്ങളായി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ്, ജെ.എൻ.യു പ്രൊഫസർ ഡോ.ഐഷാ കിദ്വായ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫസർ രാംകുമാർ, കണ്ണൂർ സർവകലാശാല പ്രൊ-വൈസ് ചാൻസിലർ സാബു അബ്ദുൽ ഹമീദ്, കാലിക്കറ്റ് സർവകലാശാല റിട്ട. പ്രൊഫസർ എം.വി. നാരായണൻ എന്നിവരെയും നിയോഗിച്ചു.

നിയമപരിഷ്‌കാര കമ്മീഷൻ

സർവകലാശാല നിയമപരിഷ്‌കാര കമ്മീഷൻ ചെയർമാനായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസിലർ ഡോ.എൻ.കെ. ജയകുമാർ, അംഗങ്ങളായി കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിംഗ് ബോഡി അംഗം ഡോ. ജോയ് ജോബ് കളവേലിൽ, മലപ്പുറം ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. ദാമോദരൻ, എറണാകുളം ഹൈക്കോടതി അഡ്വ. പി.സി ശശിധരൻ എന്നിവരെ നിയോഗിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരീക്ഷാ പരിഷ്‌ക്കരണ കമ്മീഷൻ

പരീക്ഷാ പരിഷ്‌ക്കരണ കമ്മീഷൻ  അംഗങ്ങളായി മഹാത്മാഗാന്ധി സർവകലാശാല പ്രൊ-വൈസ് ചാൻസിലർ ഡോ.സി.ടി അരവിന്ദകുമാർ, എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഡോ. എ.പ്രവീൺ, കാലിക്കറ്റ് സർവകലാശാല മുൻ രജിസ്ട്രാർ ഡോ. സി.എൽ. ജോഷി, കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ എന്നിവരെയും നിയോഗിച്ചു.


Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More