കൈറ്റ് വിക്‌ടേഴ്‌സ് ചാനലിന് ‘ഗോൾഡൻ പ്ലേ ബട്ടൺ’ അവാര്‍ഡ്‌

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ യുട്യൂബ് വരിക്കാരുള്ള  കൈറ്റ് വിക്‌ടേഴ്‌സ് ചാനലിന് പുരസ്കാരം. സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ യുട്യൂബ് വരിക്കാരുള്ള കൈറ്റ് വിക്‌ടേഴ്‌സ് ചാനലിന് ‘ഗോൾഡൻ പ്ലേ ബട്ടൺ’ അംഗീകാരമാണ് ലഭിച്ചത്. പത്തു ലക്ഷത്തിൽ കൂടുതൽ വരിക്കാരുള്ള ചാനലുകളുടെ ഉള്ളടക്കത്തിന്റെ മൗലികത പരിശോധിച്ചാണ് യുട്യൂബ് ഈ അംഗീകാരം നൽകുന്നത്. നിലവിൽ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ പ്രധാനമായും സംപ്രേഷണം ചെയ്യുന്ന കൈറ്റ് വിക്‌ടേഴ്‌സിന്റെ itsvicters യുട്യൂബ് ചാനലിന് 32.3 ലക്ഷം വരിക്കാരുണ്ട്. നേരത്തെ സിൽവർ ബട്ടണും കൈറ്റിന് ലഭിച്ചിട്ടുണ്ട്.

കൈറ്റ് വിക്‌ടേഴ്‌സിന് ലഭിച്ച ഗോൾഡൺ പ്ലേ ബട്ടൺ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. പ്രൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എസ്.സി.ഇ കെ. മനോജ് കുമാർ, മീഡിയ കോർഡിനേറ്റർ അരുൺജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പ്രീ-പ്രൈമറി മുതല്‍ പ്ലസ്ടു വരെ കുട്ടികള്‍ക്കായി പൊതുവിഭാഗത്തിലും തമിഴ്, കന്നഡ മീഡിയത്തിലുമായാണ്  കൈറ്റ് വിക്ടേഴ്സ്സ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംപ്രേഷണം ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 സംസ്ഥാനത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ് പ്ലാറ്റ്ഫോമായ ഫസ്റ്റ് ബെല്ലിന് രാജ്യത്തെ മികച്ച സര്‍ക്കാര്‍ ഓണ്‍ലൈന്‍ എഡൃൂക്കേഷണല്‍ പ്ലാറ്റ്ഫോമിനുള്ള ദേശീയ പുരസ്കാരം നേരത്തെ ലഭിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ 45 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ ഒരുക്കാന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) ‘ഡിജിറ്റല്‍ ടെക്നോളജി സഭ അവാര്‍ഡ് 2021’ ദേശീയ പുരസ്‌കാരമാണ് ലഭിച്ചത്. പൊതുക്ലാസുകള്‍ക്ക് പുറമെ റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളും കേള്‍വിശക്തി കുറഞ്ഞ കുട്ടികള്‍ക്കായി സൈന്‍ അഡാപ്റ്റഡ് ക്ലാസുകളും ഫസ്റ്റ്ബെല്ലില്‍ ലഭ്യമാക്കുന്നുണ്ട്. ദേശീയതലത്തില്‍ തന്നെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ പഠന സംവിധാനമാണ് കേരളത്തിന്‍റെത് എന്ന് നേരത്തെത്തന്നെ വിലയിരുത്തപ്പെട്ടിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 16 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More