ട്രിബ്യൂണുകളെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നു; ഒഴിവുകള്‍ തിങ്കളാഴ്ചക്കകം നികത്തണം - സുപ്രീം കോടതി

ഡല്‍ഹി: ട്രിബ്യൂണലുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനവും അന്ത്യശാസനയും. രാജ്യത്തെ ട്രിബ്യൂണലുകളെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് സുപ്രീം കോടതി പറഞ്ഞു. നിരവധി ട്രിബ്യൂണലുകളില്‍ മതിയായ രീതിയില്‍ ഉദ്യോഗസ്ഥരെ നിയമിക്കാതെ സര്‍ക്കാര്‍ സമയം നീട്ടിക്കൊണ്ടുപോകുകയാണ്. ചെയര്‍മാനും അംഗങ്ങളുമില്ലാത്തതിനാല്‍ പല  ട്രിബ്യൂണലുകളുടെയും താളം തെറ്റിയിരിക്കുകയാണ്. ട്രിബ്യൂണലുകളിലെ അധ്യക്ഷ പദവിയടക്കമുള്ള ഒഴിവുകള്‍ അടുത്ത തിങ്കളാഴ്ചയ്ക്കകം നികത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ട്രൈബ്യൂണല്‍ പരിഷ്കരണം സംബന്ധിച്ച നിയമം ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുത്തരവ്. 

ട്രിബ്യൂണലുകളിലെ അധ്യക്ഷ പദവിയടക്കമുള്ള നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ മാത്രമാണ് നിയമനം നടത്തിയത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനും താക്കീതിനും കാരണം. അടുത്ത തിങ്കളാഴ്ചയ്ക്കകം അധ്യക്ഷ പദവിയടക്കം ഒഴിവുള്ള എല്ലാം പോസ്റ്റുകളിലും നിയമനം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഈ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

നിലവില്‍ അധ്യക്ഷന്മാര്‍ ഇല്ലാത്ത ട്രിബ്യൂണലുകളുടെ എണ്ണം 19 ആണ്. എന്നാല്‍ ആകെയുള്ള  ട്രിബ്യൂണലുകളില്‍ ജുഡീഷ്യല്‍ അംഗങ്ങളുടെ 110 ഒഴിവുകളും മറ്റംഗങ്ങളുടെ 111 ഒഴിവുകളുമാണുള്ളത്. ഇത് ഒരാഴ്ചയ്ക്കകം നികത്തണമെന്നാണ് ഇപ്പോള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More