മഹാരാഷ്ട്ര മുന്‍ അഭ്യന്തരമന്ത്രിക്കെതിരെ ഇഡിയുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്

മുംബൈ: മഹാരാഷട്ര മുന്‍ ആഭ്യന്തര മന്ത്രിയും, എന്‍ സി പി നേതാവുമായ അനില്‍ ദേശ്മുഖിനെതിരെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ട​റേറ്റിന്‍റെ ലുക്ക്​ഔട്ട്​ നോട്ടീസ്. അഴിമതിക്കേസുമായി ബന്ധപ്പെട്ട്  ഈ വർഷം ഏപ്രിലിലാണ് അനിൽ ദേശ്മുഖ് രാജി വെച്ചത്. 100 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്.​ ദേശ്മുഖ് രാജ്യം വിട്ട് പുറത്ത് പോകാതെയിരിക്കാനാണ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. അന്വേഷണ ഏജൻസി അയച്ച സമന്‍സുകള്‍ക്ക് ദേശ്മുഖ് മറുപടി അയക്കാതിരുന്ന സഹചര്യത്തിലാണ് ഇ ഡി ലുക്ക്‌ ഔട്ട്‌ നോട്ടീസ് അയച്ചത്.

ബാറുകളിൽനിന്നും റസ്റ്റോറന്‍റുകളിൽനിന്നും പ്രതിമാസം നൂറ്​ കോടി പിരിക്കണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന് മുംബൈയിലെ മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥനായ പരംഭീർ സിങ്ങിന്‍റെ ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെനെ കത്തിലൂടെയാണ് പരംഭീർ സിങ്ങ് ഇക്കാര്യം അറിയിച്ചത്. വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച എസ്‌യുവി കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശ്​മുഖ്​ സമര്‍ദ്ദത്തിലായ സമയത്തായിരുന്നു ഈ ആരോപണവും ഉയര്‍ന്നുവന്നത്. ആരോപണം അനിൽ ദേശ്​മുഖ്​ തള്ളിയെങ്കിലും പിന്നീട്​ ആഭ്യന്തരമന്ത്രിസ്​ഥാനം രാജിവെക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബോം​ബെ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്​ഥാനത്തിൽ സി.ബി.ഐ ദേശ്മുഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട്​ ദേശ്​മുഖിന്‍റെ പേഴ്​സണൽ സെക്രട്ടറിയെും പേഴ്സണല്‍ അസിസ്റ്റന്‍റിനെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. അതോടപ്പം അനില്‍ ദേശ്മുഖിന്‍റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു.





Contact the author

Web Desk

Recent Posts

National Desk 12 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 16 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More