ഹൃദയാഘാതം; നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു

മുംബൈ: നടനും ബിഗ് ബോസ് 13ാം സീസണ്‍ ജേതാവുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു. അന്ത്യം. നാല്‍പ്പത് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. മുംബൈയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥിനെ മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മയും രണ്ട് സഹോദരിമാരുമാണ് സിദ്ധാര്‍ത്ഥിനുളളത്.

മോഡലായ സിദ്ധാര്‍ത്ഥ് ടെലിവിഷന്‍ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ബാലികാ വധു എന്ന സീരിയലിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് പിന്നീട് നിരവധി ഹിന്ദി സീരിയലുകളില്‍ അഭിനയിച്ചു. കരണ്‍ ജോഹറിന്റെ ഹംപ്റ്റി ശര്‍മ്മ കീ ദുല്‍ഹനീയ, ബിസിനസ് ഇന്‍ കസഖിസ്ഥാന്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2019-ല്‍ ബിഗ് ബോസ് സീസണ്‍ 13ല്‍ വിജയിയായതോടെ താരത്തിന് ആരാധകര്‍ ഏറെയായിരുന്നു. സാവ്ധാന്‍ ഇന്ത്യ, ഇന്ത്യ ഗോട്ട് ടാലന്റ് തുടങ്ങിയ ടെലിവിഷന്‍ ഷോകളുടെ അവതാരകനായിരുന്നു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 12 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More