മരംമുറി കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: മരംമുറി കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. നിലവില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി. പട്ടയഭൂമിയിലെ മരംമുറി കേസുകൾ സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകളം നല്‍കിയ പൊതുതാൽപ്പര്യ ഹർജിയാണ് കോടതി തള്ളിയത്.

അതേസമയം, മുട്ടില്‍ മരംമുറി ഉള്‍പ്പെടെയുള്ള കേസുകളില്‍ നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനോടൊപ്പം, ഈ കേസുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചു. കേസുകളില്‍ സുതാര്യമായ അന്വേഷണം നടക്കുന്നതിനാല്‍ അന്തിമ റിപ്പോര്‍ട്ടിനായി കാലതാമസമുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മരംമുറി കേസില്‍  ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശം നല്‍കി. അതോടൊപ്പം ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട്  ജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റവന്യൂ വകുപ്പ് മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിന്റെ മറവില്‍ വയനാട്ടിലെ മുട്ടില്‍ സൌത്ത് വില്ലേജില്‍ നിന്ന് വ്യാപകമായി ഈട്ടി മരങ്ങള്‍ മുറിച്ചുകടത്തിയെന്നതാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More