മയക്കുമരുന്ന് കടത്തുകേസില്‍ തെന്നിന്ത്യന്‍ നടി സോണിയാ അഗര്‍വാൾ അറസ്റ്റില്‍

ബം​ഗളൂരുവിൽ മയക്കുമരുന്ന് കടത്തിയ കേസില്‍ തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാൾ അറസ്റ്റിൽ. നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയാണ് സോണിയയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തത്. സംരംഭകനായ  ഭരത്, ഡിജെ വച്ചൻ ചിന്നപ്പ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരുടെയും വീടുകളിൽ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സോണിയയുടെ  ഫ്ലാറ്റില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തിയതായി പൊലീസ് അറിയിച്ചു.

സോണിയയുടെ അപ്പാർട്ട്മെന്റിൽ നിന്ന് 40 ഗ്രാം കഞ്ചാവും ചിന്നപ്പയുടെ വീട്ടിൽ നിന്ന് 50 ഗ്രാം കഞ്ചാവും  കണ്ടെടുത്തതായാണ് പൊലീസ് പറയുന്നത്. ഭരത് സിനിമാ താരങ്ങൾക്കും മറ്റ് പ്രമുഖർക്കും ഒപ്പം ഫ്ലാറ്റിൽ മയക്കുമരുന്ന് പാർട്ടികൾ നടത്തിയതായും പൊലീസ് അറിയിച്ചു. ബം​ഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് തിങ്കളാഴ്ച രാവിലെയാണ്  വീടുകളിൽ ഒരേസമയം റെയ്ഡ് നടത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

​മയക്കുമരുന്ന് കടത്തുകാരനായ തോമസിന്റെ മൊബൈൽ ഫോണിൽ നിന്നാണ് മൂന്ന് പേരെയും കുറിച്ച് സൂചന ലഭിച്ചത്. നൈജീരിയൻ സ്വദേശിയാണ് തോമസ്. ഗോവിന്ദാപുര പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ നൈജീരിയൻ പൗരന്മാരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് 21 കോടി രൂപ വിലവരുന്ന കഞ്ചാവുമായാണ് നൈജീരിയക്കാർ അറസ്റ്റിലായത്.  

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More