മലബാര്‍ കലാപം: ഇന്ത്യന്‍ ചരിത്ര കൌണ്‍സിലിനെതിരെ കേരളാ ചരിത്ര കോണ്‍ഗ്രസ്

തിരുവനന്തപുരം: മലബാര്‍ കലാപത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് വെട്ടിമാറ്റാനും വര്‍ഗ്ഗീയ കലാപമായി ചിത്രീകരിക്കാനുമുള്ള ഇന്ത്യന്‍ ചരിത്ര കൌണ്‍സിലിന്‍റെ നീക്കത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് കേരള ചരിത്ര കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യന്‍ ചരിത്ര കൌണ്‍സിലിന്‍റെ ഈ നീക്കം ചരിത്ര നിഷേധവും കടുത്ത അനീതിയുമാണ്. മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും  ആലി മുസ്ലിയാരെയും പോലുള്ള ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ വെറും വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കാന്‍ അവസരമൊരുക്കുകയാണ് ഇന്ത്യന്‍ ചരിത്ര കൌണ്‍സില്‍ ചെയ്തത്. സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് വാഗണ്‍ ട്രാജഡിയില്‍ നിഷ്ടൂരമായി കൊല്ലപ്പെട്ടവരുടെയും മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 പേരുടെയും പേരുകള്‍ വെട്ടിമാറ്റാനുള്ള ശ്രമം ഇതിന്റെ ഭാഗമാണെന്നും കേരള ചരിത്ര കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.

മഹാത്മജിയുടെയും മൌലാനാ ഷൌക്കത്ത് അലിയുടെയും ആഹ്വാനം ഏറ്റെടുത്ത് ബ്രിട്ടീഷ് പോരാട്ടത്തിന് ഇറങ്ങിയ മലബാര്‍ കലാപ നേതാക്കളെയും ആ സമരത്തെത്തന്നെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. 1921-ലെ മലബാര്‍ കലാപം സ്വാതന്ത്യസമരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വിഖ്യാതരായ ചരിത്ര പണ്ഡിതര്‍ വിലയിരുത്തിയതാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഉണ്ടായ വിഭിന്ന രൂപങ്ങള്‍ രാജ്യത്ത് നടന്ന മിക്ക സമരങ്ങളിലും കാണാം. സമരത്തിന്റെ പാതയില്‍ സംഭവിച്ച അപഭ്രംശങ്ങളുടെ പേരില്‍ ചരിത്ര സംഭവത്തെ മുഴുവന്‍ തെറ്റായി അവതരിപ്പിക്കുന്നത് ശരിയായ രീതിയല്ല. കലാപ ബാധിത പ്രദേശങ്ങളില്‍ സമാധാനത്തിനും നീതിക്കും വേണ്ടിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിലകൊണ്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചരിത്ര വസ്തുതകളെ തമസ്കരിച്ചും ചരിത്ര പണ്ഡിതരെ അവഗണിച്ചുമാണ് ഇന്ത്യന്‍ ചരിത്ര കൌണ്‍സിള്‍ ഇപ്പോള്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ കലാപകാരികളെ ഒഴിവാക്കുകയാണ് ചെയ്തത്. ഇതിനെതിരെ ശക്തമായ ചെരുത്തുനില്‍പ്പുകള്‍ ഉണ്ടാവേണ്ടതുണ്ടെന്നും കേരള ചരിത്ര കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More